മ​ഴ​യ്ക്കൊ​പ്പം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കുട​യ്ക്ക് മു​ക​ളി​ലേ​ക്ക് വീ​ണ​ത് മൂ​ർ​ഖ​ൻ പാ​മ്പ്; ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം കൊ​ണ്ട്

ച​ങ്ങ​നാ​ശേ​രി: റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കു​ട​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​ര​ത്തി​ല്‍​നി​ന്ന് മൂ​ര്‍​ഖ​ന്‍ പാ​മ്പ് വീ​ണു.

ഭ​യ​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ഓ​ടി​യ​തി​നാ​ല്‍ ഭാ​ഗ്യം​കൊ​ണ്ട്‌ പാ​മ്പി​ന്‍റെ ക​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​യി​രു​ന്നു സം​ഭ​വം. സ്ഥ​ല​ത്തെ​ത്തി​യ സ്‌​നേ​ക് കാ​ച്ച​ര്‍ വാ​ഴ​പ്പ​ള്ളി ഷി​നോ കു​റ്റി​ശേ​രി പാ​മ്പി​നെ പി​ടി​കൂ​ടി.

Related posts

Leave a Comment