‘ഇ​വി​ടു​ന്ന് പോ​വു​ക​യെ​ന്ന​ത് ഓ​രോ ത​വ​ണ​യും എ​ന്‍റെ നെ​ഞ്ച് ത​ക​ർ​ക്കു​ന്ന കാ​ര്യ​മാ​ണ്’: ‘ഇ​ന്ത്യ വി​ട്ടു​പോ​വു​ക​യെ​ന്ന​ത് താ​ങ്ങാ​നാ​വു​ന്നി​ല്ല’; ക​ണ്ണീ​രോ​ടെ വി​ട പ​റ​ഞ്ഞ് യു​കെ വ്ലോ​ഗ​ർ; വൈ​റ​ലാ​യി വീ​ഡി​യോ

ഇ​ന്ത്യ​യു​ടെ ഭൂ​പ്ര​കൃ​തി​യി​ൽ ആ​കൃ​ഷ്ട​രാ​യി ധാ​രാ​ളം വി​ദേ​ശി​ക​ൾ ഇ​ങ്ങോ​ട്ടേ​ക്ക് ദി​വ​സേ​ന എ​ത്താ​റു​ണ്ട്. അ​വ​രി​ൽ പ​ല​രും തി​രി​കെ​പ്പോ​കാ​ൻ ആ​ഗ്ര​ഹി​ക്കാ​റു​മി​ല്ല. അ​ത്ത​ര​മൊ​രു വി​ദേ​ശി​യു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. യു​കെ ട്രാ​വ​ൽ വ്ലോ​ഗ​ർ ഡേ​വ് ഫ്ലൂ ​ആ​ണ് വാ​ർ​ത്ത​യി​ലെ താ​രം.

മും​ബൈ​യി​ലെ സാ​ക്കി നാ​ക്ക​യി​ലെ തെ​രു​വു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഡേ​വ് ത​ന്‍റെ ദു​ഖം കാ​മ​റ​യ്ക്ക് മു​ന്നി​ൽ പ​ങ്കു​വ​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ അ​ത്ര​മേ​ൽ സ്നേ​ഹി​ച്ച, ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​വെ​ച്ച ഒ​രു രാ​ജ്യ​ത്ത് നി​ന്നും പോ​കു​ന്പോ​ൾ വി​കാ​രാ​ധീ​ന​നാ​കാ​തെ ഇ​രി​ക്കാ​ൻ ആ​കി​ല്ല.

“ഓ​രോ ത​വ​ണ​യും എ​ന്‍റെ നെ​ഞ്ച് ത​ക​രു​ന്നു.” ലോ​ക​ത്ത് മ​റ്റൊ​രു രാ​ജ്യ​ത്തോ​ടും തോ​ന്നാ​ത്ത അ​ത്ര​യും വ​ലി​യ സ്നേ​ഹ​വു​മാ​ണ് ഇ​ന്ത്യ​യോ​ടു​ള്ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഓ​രോ ത​വ​ണ ഇ​വി​ടെ നി​ന്നും മ​ട​ങ്ങു​മ്പോ​ഴും മാ​ന​സി​ക​മാ​യി ഏ​റെ ത​ള​ർ​ന്നു​പോ​കാ​റു​ണ്ട്. “ജീ​വി​തം അ​തി​ന്‍റെ വ​ഴി​ക്ക് മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. എ​ങ്കി​ലും ഇ​വി​ടു​ന്ന് പോ​വു​ക​യെ​ന്ന​ത് ഓ​രോ ത​വ​ണ​യും എ​ന്‍റെ നെ​ഞ്ച് ത​ക​ർ​ക്കു​ന്ന കാ​ര്യ​മാ​ണ്,” എ​ന്ന് വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ഡേ​വ് പ​റ​ഞ്ഞു.

 

Related posts

Leave a Comment