അ​യോ​ധ്യ സം​ഭാ​വ​ന​ക്കൊ​ള്ള: ച​മ്പ​ത് റാ​യി​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന് ക്ഷേ​ത്രം ട്ര​സ്റ്റ് ട്ര​ഷ​റ​ർ

അ​യോ​ധ്യ: അ​യോ​ധ്യ സം​ഭാ​വ​ന​ക്കൊ​ള്ള​യി​ൽ ക്ഷേ​ത്രം ട്ര​സ്റ്റി​ന്‍റെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന് അം​ഗീ​ക​രി​ച്ച് ട്ര​സ്റ്റ് ട്ര​ഷ​റ​ർ സ്വാ​മി ഗോ​വി​ന്ദ് ദേ​വ് ഗി​രി. ച​മ്പ​ത് റാ​യി ത​ന്‍റെ ഡ്രൈ​വ​റെ അ​മി​ത​മാ​യി വി​ശ്വ​സി​ച്ച​താ​ണ് പി​ഴ​വു​ക​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ഗോ​വി​ന്ദ് ദേ​വ് ഗി​രി പ​റ​ഞ്ഞു.

ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളു​ടെ​യും അ​ധി​കാ​രം ച​മ്പ​ത് റാ​യി സ്വ​ന്തം കൈ​യി​ൽ ത​ന്നെ വ​യ്ക്കു​ക​യാ​യി​രു​ന്നു. ചു​മ​ത​ല​ക​ൾ കൃ​ത്യ​മാ​യി വീ​തി​ച്ചു ന​ൽ​ക​ണ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ച​മ്പ​ത് റാ​യി അ​ഴി​മ​തി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ് ദേ​വ് ഗി​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment