കോ​ട​തി​ക​ളെ രാ​ഷ്‌​ട്രീ​യ​വേ​ദി​യാ​ക്ക​രു​ത്: സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: കോ​ട​തി​ക​ളെ രാ​ഷ്‌​ട്രീ​യ​വേ​ദി​യാ​ക്ക​രു​തെ​ന്നും രാ​ഷ്‌​ട്രീ​യ​പോ​രാ​ട്ട​ങ്ങ​ൾ കോ​ട​തി​ക്കു​പു​റ​ത്താ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും വീ​ണ്ടും ഓ​ർ​മി​പ്പി​ച്ച് സു​പ്രീം​കോ​ട​തി.

ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ത​മി​ഴ്‌​നാ​ട്ടി​ലെ ടി​വി​കെ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​തു ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​എം​കെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി നി​രീ​ക്ഷ​ണം.

ക​രൂ​ർ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രേ പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ൽ​നി​ന്നു ടി​വി​കെ നേ​താ​ക്ക​ളെ വി​ല​ക്ക​ണ​മെ​ന്ന ഡി​എം​കെ​യു​ടെ ആ​വ​ശ്യം ത​ള്ളി​യ കോ​ട​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു.

എ​തി​രാ​ളി​ക​ളു​ടെ പ്ര​സ്താ​വ​ന​ക​ളെ കോ​ട​തി​വ​ഴി ത​ട​യു​ന്ന​തി​നു​പ​ക​രം കൂ​ടു​ത​ൽ പ്ര​സം​ഗ​ങ്ങ​ൾ​കൊ​ണ്ട് അ​തി​നെ നേ​രി​ട​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ടി​വി​കെ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ 41 പേ​ർ മ​രി​ക്കു​ക​യും സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​രു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഷ്‌​ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളെ​ച്ചൊ​ല്ലി ഡി​എം​കെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment