എം.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍ കാ​ക്കി​യി​ട്ട ക്രി​മി​ന​ല്‍: എ.​ഡി. തോ​മ​സ് എം​എ​ല്‍​എ

ആ​ല​പ്പു​ഴ: താ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ണ്‍​മാ​നെ​യും പോ​ലീ​സു​കാ​രെ​യും സം​ര​ക്ഷി​ക്കാ​ന്‍ കേ​സ് അ​ട്ടി​മ​റി​ച്ച എ​ഡി​ജി​പി. എം.​ആ​ര്‍.​അ​ജി​ത് കു​മാ​ര്‍ കാ​ക്കി​യി​ട്ട ക്രി​മി​ന​ലാ​ണെ​ന്ന് എ.​ഡി. തോ​മ​സ് പ്ര​തി​ക​രി​ച്ചു.

അ​ജി​ത്ത് കു​മാ​റി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് കേ​ര​ള പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ന​ല്ല പ്ര​തീ​ക്ഷ​യു​ണ്ട്. എ​ത്ര​യും വേ​ഗ​ത്തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും എ.​ഡി. തോ​മ​സ് വ്യ​ക്ത​മാ​ക്കി.

അ​ജി​ത്തി​നെ​തി​രെ​യു​ള്ള റി​പ്പോ​ര്‍​ട്ട് വേ​ഗ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ന​ല്‍​കാ​നും ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​യും പ​രാ​തി​യും അ​റി​യി​ക്കാ​ന്‍ നാ​ളെ താ​നു​ള്‍​പ്പെ​ടെ​യു​ള്ള പ​രാ​തി​ക്കാ​ര്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ നേ​രി​ട്ട് കാ​ണു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment