ആലപ്പുഴ: താന്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ ഉള്‍പ്പെട്ട മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാനെയും പോലീസുകാരെയും സംരക്ഷിക്കാന്‍ കേസ് അട്ടിമറിച്ച എഡിജിപി. എം.ആര്.അജിത് കുമാര്‍ കാക്കിയിട്ട ക്രിമിനലാണെന്ന് എ.ഡി. തോമസ് പ്രതികരിച്ചു.
അജിത്ത് കുമാറിനെതിരേ നടപടി വേണമെന്നാണ് കേരള പൊതുസമൂഹത്തിന്റെ ആവശ്യം. യുഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ട്. എത്രയും വേഗത്തില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ഡി. തോമസ് വ്യക്തമാക്കി.
അജിത്തിനെതിരെയുള്ള റിപ്പോര്‍ട്ട് വേഗത്തില്‍ സര്‍ക്കാരിന് നല്‍കാനും തങ്ങളുടെ ആശങ്കയും പരാതിയും അറിയിക്കാന്‍ നാളെ താനുള്‍പ്പെടെയുള്ള പരാതിക്കാര്‍ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
