വീ​ര​ഭാ​വം വെ​ടി​ഞ്ഞ് ത​ല​യു​യ​ർ​ത്തി നോ​ക്കി; ലോ​ക സ​ര്‍​പ്പ​ദി​ന​ത്തി​ല്‍ മീ​ൻ​കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട മൂ​ർ​ഖ​ന് ര​ക്ഷ​ക​നാ​യി ചാ​ര്‍​ളി വ​ര്‍​ഗീ​സ്

എ​ട​ത്വ: ലോ​ക സ​ര്‍​പ്പ​ദി​ന​ത്തി​ല്‍ മൂ​ന്നു ദി​വ​സ​മാ​യി മീ​ന്‍​കൂ​ട്ടി​ല്‍ അ​ക​പ്പെ​ട്ട മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ ര​ക്ഷ​പ്പെ​ടു​ത്തി.

ത​ല​വ​ടി ര​ണ്ടാം വാ​ര്‍​ഡി​ല്‍ കാ​രി​ക്കു​ഴി മാ​മൂ​ട്ടി​ല്‍ വീ​ടി​നു സ​മീ​പ​ത്തെ മീ​ന്‍​കൂ​ട്ടി​ല്‍ അ​ക​പ്പെ​ട്ട മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ​യാ​ണ് സ്നേ​ക്ക് റെ​സ്‌​ക്യൂ പ്ര​വ​ര്‍​ത്ത​ക​ൻ ചാ​ര്‍​ളി വ​ര്‍​ഗീ​സ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

മൂ​ര്‍​ഖ​ന്‍​പാ​മ്പ് കൂ​ട്ടി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ല​രെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​ജി​ത് പി​ഷാ​ര​ത്തി​നെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ സ്നേ​ക്ക് റെ​സ്‌​ക്യൂ പ്ര​വ​ര്‍​ത്ത​ക​ൻ ചാ​ര്‍​ളി വ​ര്‍​ഗീ​സ് പാ​മ്പി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പാ​മ്പി​നെ പി​ന്നീ​ട് വ​നം വ​കു​പ്പി​ന് കൈ​മാ​റി.

Related posts

Leave a Comment