എ​യ്ഡ​ഡ് സ്കൂ​ൾ താ​ത്കാ​ലി​ക നി​യ​മ​നം എം​പ്ലോ. എ​ക്സ്ചേഞ്ച് വ​ഴി വേ​ണം; വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ർ​ക്കു​ല​ർ വി​വാ​ദ​മാ​കു​ന്നു

കോ​ട്ട​യം: എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക- അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലെ താ​ത്കാ​ലി​ക നി​യ​മ​നം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യാ​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ റീ​ജ​ണ​ൽ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ പേ​രി​ലാ​ണ് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
RDDHSE/443/2026-A1 ന​മ്പ​രാ​യി ക​ഴി​ഞ്ഞ പ​തി​ന​ഞ്ചി​ന് ഇ​റ​ക്കി​യ സ​ർ​ക്കു​ല​റാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തു പ്ര​കാ​രം സ​ർ​ക്കാ​ർ- എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന താ​ത്കാ​ലി​ക, ദി​വ​സ​വേ​ത​ന ഒ​ഴി​വു​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ അ​റി​യി​ച്ച് നി​ക​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​നു മു​ന്പു ത​ന്നെ ഒ​ഴി​വു​ക​ൾ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. എ​ല്ലാ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കു​മാ​യി​ട്ടാ​ണ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, എ​യ്ഡ​ഡ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ നി​യ​മ​ന​ത്തി​നു​ള്ള അ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള കൈ​ക​ട​ത്ത​ലാ​ണ് പു​തി​യ നി​ർ​ദേ​ശം എ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. സു​പ്രീം കോ​ട​തി അ​ട​ക്കം എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ന​ത്തി​നു​ള്ള അ​വ​കാ​ശം അ​ത​തു മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കാ​ണെ​ന്നു പ​ല​വ​ട്ടം ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​തി​നു വി​രു​ദ്ധ​മാ​യി​ട്ടാ​ണ് ഇ​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ മാ​നേ​ജ്മെ​ന്‍റു​ക​ൾ ത​ന്നെ​യാ​ണ് താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​നു ത​ട​യി​ടാ​നു​ള്ള നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. സ​ർ​ക്കാ​രി​ന്‍റെ നി​യ​മ​വി​രു​ദ്ധ നീ​ക്ക​ത്തി​നെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നു​ക​ഴി​ഞ്ഞു.

Related posts

Leave a Comment