ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഇ​തി​ലും ന​ല്ലൊ​രു ഐ​ഡി​യ വേറെയുണ്ടോ, പ​ണ​മെ​ടു​ക്കാ​ൻ ചെ​ന്ന​വ​ർ ഞെ​ട്ടി; എ​ടി​എ​മ്മി​നു​ള്ളി​ൽ സു​ഖ​നി​ദ്ര​യി​ലാ​ണ്ട് യു​വാ​വ്; വീ​ഡി​യോ വൈ​റ​ൽ!

ക​ഠി​ന​മാ​യ ചൂ​ടി​ൽ നി​ന്നും ഈ​ർ​പ്പ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ജ​ന​ങ്ങ​ൾ പ​ല വ​ഴി​ക​ളും നോ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല​യി​ലു​ള്ള ഭീ​തി​യി​ൽ നി​ന്നും പു​റ​ത്തു​വ​ന്ന ഒ​രു വീ​ഡി​യോ ക​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം മൂ​ക്ക​ത്ത് വി​ര​ൽ വെ​ക്കു​ക​യാ​ണ്. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ടി​എം കൗ​ണ്ട​റി​നു​ള്ളി​ൽ ക​യ​റി ത​റ​യി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന ഒ​രു യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

ഭീ​തി​യി​ലെ ജീ​വ​ൻ റാം ​ഇ​ന്‍റ​ർ കോ​ളേ​ജി​ന് എ​തി​ർ​വ​ശ​ത്തു​ള്ള എ​ടി​എ​മ്മി​ലാ​ണ് സം​ഭ​വം. ക​ടു​ത്ത ഉ​ഷ്ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ എ​ടി​എ​മ്മി​ന​ക​ത്തെ എ​യ​ർ ക​ണ്ടീ​ഷ​ണ​ർ ന​ൽ​കു​ന്ന ത​ണു​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു യു​വാ​വ്. ത​റ​യി​ൽ വ​ള​രെ സു​ഖ​മാ​യി കി​ട​ന്നു​റ​ങ്ങു​ന്ന ഇ​യാ​ൾ എ​ടി​എ​മ്മി​നെ ഒ​രു താ​ത്ക്കാ​ലി​ക കി​ട​പ്പു​മു​റി​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

പ​ണം പി​ൻ​വ​ലി​ക്കാ​ൻ എ​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ക​ത്ത് അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ കി​ട​ന്നു​റ​ങ്ങു​ന്ന​ത് ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​വു​ക​യും ബു​ദ്ധി​മു​ട്ടി​ലാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​വി​ടെ​യെ​ത്തി​യ ഒ​രു ഉ​പ​ഭോ​ക്താ​വാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്. കി​ട​ന്നു​റ​ങ്ങു​ന്ന​യാ​ൾ ആ​രാ​ണെ​ന്നോ എ​ത്ര നേ​ര​മാ​യി അ​വി​ടെ​യു​ണ്ടെ​ന്നോ വ്യ​ക്ത​മ​ല്ല. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കെ​തി​രെ ഉ​യ​രു​ന്ന​ത്. എ​ടി​എ​മ്മി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വ​ത്തി​ന് വ​ഴി​വെ​ച്ച​ത്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ടി​എം മെ​ഷീ​നു​ക​ൾ ഉ​ൾ​പ്പെ​ടെ ത​ക​ർ​ത്ത് പ​ണം ക​വ​രു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഈ ​സു​ര​ക്ഷാ വീ​ഴ്ച വ​ലി​യ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​വും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment