ആ​പ്പി​ലെ വി​വ​ര​ങ്ങ​ളും പാ​ക്ക​റ്റി​ലെ വി​വ​ര​ങ്ങ​ളും ത​മ്മി​ൽ വ്യ​ത്യാ​സം; സേ​പ്റ്റോ​യ്‌​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി യു​വ​തി,പി​ന്നാ​ലെ ക​മ്പ​നി​യു​ടെ ക്ഷാ​മ​പ​ണ​വും

ക്വി​ക്ക് കോ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ സേ​പ്റ്റോ​യ്‌​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ​തി രം​ഗ​ത്ത്. ആ​പ്പി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ചേ​രു​വ​ക​ളും ഡെ​ലി​വ​റി ല​ഭി​ച്ച ഉ​ത്പ​ന്ന​ത്തി​ന്‍റെ പാ​ക്ക​റ്റി​ലു​ള്ള വി​വ​ര​ങ്ങ​ളും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്നാ​ണ് ഡ​ൽ​ഹി സ്വ​ദേ​ശി​നി​യാ​യ സൃ​ഷ്ടി ഗോ​സ​വി എ​ന്ന യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് യു​വ​തി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ‘വി​ൻ​ഗ്രീ​ൻ​സ് ഫാം​സി​ന്‍റെ പെ​രി ഗാ​ർ​ലി​ക് ഡി​പ്പ്’ എ​ന്ന ഉ​ത്പ്പ​ന്ന​മാ​ണ് ഇ​വ​ർ ഓ​ർ​ഡ​ർ ചെ​യ്ത​ത്. ആ​പ്പി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്രി​സ​ർ​വേ​റ്റീ​വു​ക​ളോ മ​റ്റ് രാ​സ​വ​സ്തു​ക്ക​ളോ ഇ​ല്ലാ​ത്ത ചേ​രു​വ​ക​ൾ മാ​ത്ര​മാ​ണ് കാ​ണി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കും ക​ഴി​ക്കാ​മ​ല്ലോ എ​ന്ന് ക​രു​തി​യാ​ണ് ഉ​ത്പ്പ​ന്നം വാ​ങ്ങി​യ​തെ​ന്ന് യു​വ​തി പ​റ​യു​ന്നു.

എ​ന്നാ​ൽ ഉ​ത്പ്പ​ന്നം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പാ​ക്ക​റ്റി​ലെ ചേ​രു​വ​ക​ൾ പ​രി​ശോ​ധി​ച്ച യു​വ​തി ഞെ​ട്ടി. ആ​പ്പി​ൽ കാ​ണി​ക്കാ​തി​രു​ന്ന പ്രി​സ​ർ​വേ​റ്റീ​വ് ഉ​ത്പ്പ​ന്ന​ത്തി​ന്‍റെ പാ​ക്ക​റ്റി​ലെ ലി​സ്റ്റി​ൽ വ്യ​ക്ത​മാ​യി കൊ​ടു​ത്തി​ട്ടു​ണ്ടാ​യി​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ മ​നഃ​പൂ​ർ​വ്വം പ്രി​സ​ർ​വേ​റ്റീ​വി​ന്‍റെ പേ​ര് ആ​പ്പി​ലെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്നും ഇ​തൊ​രു ത​ട്ടി​പ്പാ​ണെ​ന്നും യു​വ​തി ആ​രോ​പി​ച്ചു.

വ​രാ​നി​രി​ക്കു​ന്ന സേ​പ്റ്റോ​യു​ടെ ഐ​പി​ഒ​യ്ക്ക് മു​ൻ​പ് ഇ​ത്ത​രം അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ൽ​കാ​ൻ ക​മ്പ​നി ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി സേ​പ്റ്റോ രം​ഗ​ത്തെ​ത്തി. ത​ങ്ങ​ൾ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സേ​വ​ന മാ​തൃ​ക ഇ​ത​ല്ലെ​ന്നും, പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഓ​ർ​ഡ​ർ വി​വ​ര​ങ്ങ​ളും ഫോ​ൺ ന​മ്പ​റും മെ​സ്സേ​ജ് അ​യ​ക്കാ​നും ക​മ്പ​നി ഇ​ൻ​സ്റ്റാ​ഗ്രാം ക​മ​ന്‍റി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു.

എ​ന്നാ​ൽ ഇ​ൻ​ബോ​ക്സി​ലൂ​ടെ മാ​ത്രം കാ​ര്യ​ങ്ങ​ൾ ഒ​തു​ക്കി​തീ​ർ​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും, ആ​ളു​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​കാ​ൻ വേ​ണ്ടി​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി യു​വ​തി മ​റു​പ​ടി ന​ൽ​കി.

Related posts

Leave a Comment