കൊച്ചി : സിക്കിമില്‍ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹനന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കോൽക്കത്തയിൽ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തിച്ച മൃതദേഹം കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടിന് സംസ്കാരം നടത്തും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ സിക്കിം യൂണിറ്റ് മാനേജറായിരുന്ന അനീഷ് മോഹനെ ദുരന്തത്തിൽ കാണാതായത്. സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമാണത്തിനിടെയാണ് അപകടം സംഭവിച്ചത്.
