പെ​ൺ​മ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യ ഭാ​വി​യും ഉ​റ​പ്പാ​ക്കാം; ​ശൈ​ശ​വ വി​വാ​ഹം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വി​ളി​ക്കാം 1098ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​വി​ടെ​യെ​ങ്കി​ലും ശൈ​ശ​വ വി​വാ​ഹം ന​ട​ക്കു​ന്ന​താ​യി കാ​ണു​ക​യോ സം​ശ​യി​ക്കു​ക​യോ ചെ​യ്താ​ൽ മൗ​നം പാ​ലി​ക്ക​രു​തെ​ന്നും ഉ​ട​ൻ​ത​ന്നെ 1098 എ​ന്ന ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റി​ലേ​ക്കു വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് കേ​ന്ദ്ര വ​നി​താ-​ശി​ശു വി​ക​സ​ന മ​ന്ത്രി അ​ന്ന​പൂ​ർ​ണ ദേ​വി.

ശൈ​ശ​വ വി​വാ​ഹം വെ​റു​മൊ​രു സാ​മൂ​ഹി​ക​തി​ന്മ മാ​ത്ര​മ​ല്ലെ​ന്ന് എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ഭാ​വി എ​ന്നി​വ​യെ ഇ​തു ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ന​മ്മു​ടെ പെ​ൺ​മ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യ ഭാ​വി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും ‘ശൈ​ശ​വ വി​വാ​ഹ​ര​ഹി​ത ഭാ​ര​തം’​എ​ന്ന ദൃ​ഢ​നി​ശ്ച​യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നും സ​മൂ​ഹം ഒ​ന്നി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment