ഐ ​ഫോ​ണ്‍ വാ​ങ്ങാ​ന്‍ ട്യൂ​ഷ​ന്‍ ടീ​ച്ച​റു​ടെ മാ​ല​പൊ​ട്ടി​ച്ചു; സ്വ​ർ​ണം വി​ൽ​ക്കാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ ന​ൽ​കി​യ​ത് കു​രു​ക്കാ​യി; പി​ടി​യി​ലാ​യ​ത് 19കാ​രാ​യ യു​വാ​ക്ക​ൾ

വ​ലി​യ​തു​റ: ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ ടീ​ച്ച​റു​ടെ സ്വ​ര്‍​ണ മാ​ല ബൈ​ക്കി​ലെ​ത്തി പൊ​ട്ടി​ച്ച് ക​ട​ന്ന കേ​സി​ലെ മൂ​ന്നു പേ​രെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് ഇ​ള​വു​ങ്ക​ല്‍ വീ​ട്ടി​ല്‍ ന​ന്ദു (19) , കോ​ന്നി ചി​റ്റാ​ര്‍ പ​ടി​ഞ്ഞാ​റേ തെ​രു​വ് വീ​ട്ടി​ല്‍ അ​ദ്വൈ​ത് (19) , പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ള്‍ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

18ന് ​രാ​ത്രി വ​ള്ള​ക്ക​ട​വ് ഗാ​ന്ധി ന​ഗ​റി​ല്‍ ട്യൂ​ഷ​ന്‍ പ​ഠി​പ്പി​ച്ച ശേ​ഷം വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​യ്യാ​മൂ​ല സ്വ​ദേ​ശി കു​മാ​രി ഷീ​ല​യു​ടെ മാ​ല​യാ​ണ് പ്ര​തി​ക​ള്‍ പൊ​ട്ടി​ച്ച് ക​ട​ന്ന​ത്. അ​ഞ്ചു​ഗ്രാം തൂ​ക്കും വ​രു​ന്ന മാ​ല ചാ​ല​യി​ലെ ഒ​രു സ്വ​ര്‍​ണ​ക്ക​ട​യി​ല്‍ വി​റ്റു.

ല​ഭി​ച്ച​പ​ണം ഉ​പ​യോ​ഗി​ച്ചു ഐ ​ഫോ​ണു ക​ൾ വാ​ങ്ങി​യ​ശേ​ഷം പ്ര​തി​ക​ള്‍ തൃ​പ്പു​ണി​ത്തു​റ​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ടീ​ച്ച​ര്‍ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ മ​ന​സി​ലാ​ക്കി​യി​രു​ന്ന​തും സ്വ​ര്‍​ണ ക​ട​യി​ല്‍ പ്ര​തി​ക​ൾ തി​രി​ച്ച​റി​യ​ല്‍ രേ​ഖ ന​ല്‍​കി​യ​തും പോ​ലീ​സി​ന്‍റെ ദൗ​ത്യം എ​ളു​പ്പ​ത്തി​ലാ​ക്കി.

പോ​ലീ​സ് സ്വ​ര്‍​ണ​ക്ക​ട​യി​ലെ​ത്തി മാ​ല ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ര​ണ്ടു പേ​രെ​യും 14 ദി​വ​സ​ത്തേ​യ്ക്കു റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment