കണ്ണൂർ: സ്ത്രീകളുടെ കുളിമുറി ദൃശ്യം പകർത്തിയ എസ്എഫ്ഐ നേതാവിനെ പൊലിസ് സംരക്ഷിക്കുകയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ. ഒരു പെൺകുട്ടിയുടെ പരാതിയിൽ കേസെടുക്കുക മാത്രമാണ് പൊലിസ് ചെയ്തത്.
ഈ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം. പരാതിക്കാരി നൽകിയ മൊഴികൾ പൊലിസ് പൂർണമായും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഗുരുതരമായ വീഴ്ചയാണ്. മുൻ പൊലിസ് ഉദ്യോഗസ്ഥനായ സിപിഎം നേതാവും പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു വരികയാണ്.
ഈ വിഷയത്തിൽ റൂറൽ എസ്പി ഇടപെട്ട് പരാതിക്കാരിയുടെ മൊഴികൾ പൂർണമായും രേഖപ്പെടുത്തണമെന്നും വീഴ്ചവരുത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും കെ.കെ.വിനോദ്കുമാർ ആവശ്യപ്പെട്ടു.
