‘പെ​ണ്ണാ​യി ന​ട​ക്കു​ന്ന​ത് എ​ത്ര​മാ​ത്രം ഭ​യ​പ്പാ​ടോ​ടെ’: ഡ​ൽ​ഹി തെ​രു​വി​ൽ സ്ത്രീ​വേ​ഷം കെ​ട്ടി ചൈ​നീ​സ് വ്ലോഗർ ​ഗ​ർ; നേ​രി​ടേ​ണ്ടി​വ​ന്ന​ത് ക​ടു​ത്ത ശ​ല്യ​പ്പെ​ടു​ത്ത​ലു​ക​ളും പി​ന്തു​ട​ർ​ന്നു​ള്ള ഉ​പ​ദ്ര​വ​ങ്ങ​ളും

ഡ​ൽ​ഹി​യി​ലെ തെ​രു​വു​ക​ളി​ൽ സ്ത്രീ ​വേ​ഷ​ത്തി​ൽ ക​റ​ങ്ങി ന​ട​ന്ന ചൈ​നീ​സ് ബ്ലോ​ഗ​ർ ന​ട​ത്തി​യ സോ​ഷ്യ​ൽ മീ​ഡി​യ പ​രീ​ക്ഷ​ണം വ​ൻ ച​ർ​ച്ച​യാ​കു​ന്നു. വ്ലോ​ഗ​ർ നേ​രി​ട്ട​ത് ക​ടു​ത്ത വി​മ​ർ​ശ​നം.

സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള അ​നു​ഭ​വ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി സ്ത്രീ​യു​ടെ വേ​ഷം ധ​രി​ച്ചെ​ത്തി​യ ത​നി​ക്ക് നേ​രെ നി​ര​ന്ത​ര​മാ​യ ശ​ല്യ​പ്പെ​ടു​ത്ത​ലു​ക​ളും ഇ​ദ്ദേ​ഹ​ത്തെ ആ​ളു​ക​ൾ പി​ന്തു​ട​ർ​ന്ന് ഉ​പ​ദ്ര​വ​ങ്ങ​ളും ഉ​ണ്ടാ​യെ​ന്നാ​ണ് വ്ലോ​ഗ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ഡ​ൽ​ഹി​യി​ൽ ഒ​റ്റ​യ്ക്ക് ന​ട​ന്നു​പോ​കു​ന്ന ഒ​രു സ്ത്രീ​ക്ക് എ​ത്ര​മാ​ത്രം ശ്ര​ദ്ധ​യും അ​പ​രി​ചി​ത​രി​ൽ നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​രു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കാ​നാ​ണ് താ​ൻ ഈ ​പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ബ്ലോ​ഗ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

മേ​ക്ക​പ്പും സ്ത്രീ ​വേ​ഷ​വും ധ​രി​ച്ച് ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​യാ​ൾ യാ​ത്ര ചെ​യ്യു​ന്ന വീ​ഡി​യോ​ ഇ​തി​ന​കം വൈ​റ​ലാ​യി.

തു​ട​ക്ക​ത്തി​ൽ ചി​ല​ർ അ​ടു​ത്തെ​ത്തി സം​സാ​രി​ക്കു​ക​യും രൂ​പ​ത്തെ​ക്കു​റി​ച്ച് ക​മ​ന്‍റ് പ​റ​യു​ക​യും ചെ​യ്തു. അ​തി​രു​ക​ട​ന്ന ശ​ല്യ​പ്പെ​ടു​ത്ത​ലു​ക​ൾ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ നേ​രി​ട്ടു. ചി​ല പു​രു​ഷ​ന്മാ​ർ ത​ന്നെ ദീ​ർ​ഘ​നേ​രം പി​ന്തു​ട​രു​ക​യും, ഒ​പ്പം വ​രാ​ൻ നി​ര​ന്ത​രം നി​ർ​ബ​ന്ധി​ക്കു​ക​യും, വീ​ടു​ക​ളി​ലേ​ക്കോ ഹോ​ട്ട​ലു​ക​ളി​ലേ​ക്കോ പോ​കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യിവ്ലോ​ഗ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

പ​രീ​ക്ഷ​ണം ക​ഴി​ഞ്ഞാ​ൽ ത​നി​ക്ക് വേ​ഗ​ത്തി​ൽ പു​രു​ഷ​ന്‍റെ വേ​ഷ​ത്തി​ലേ​ക്ക് തി​രി​കെ മാ​റാ​ൻ സാ​ധി​ക്കു​മെ​ന്നും, എ​ന്നാ​ൽ സ്ത്രീ​ക​ൾ ത​ങ്ങ​ളു​ടെ ദി​നം​പ്ര​തി ജീ​വി​ത​ത്തി​ൽ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത് എ​ന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് യുവാവ് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment