ഡൽഹിയിലെ തെരുവുകളിൽ സ്ത്രീ വേഷത്തിൽ കറങ്ങി നടന്ന ചൈനീസ് ബ്ലോഗർ നടത്തിയ സോഷ്യൽ മീഡിയ പരീക്ഷണം വൻ ചർച്ചയാകുന്നു. വ്ലോഗർ നേരിട്ടത് കടുത്ത വിമർശനം.
സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള അനുഭവങ്ങൾ അറിയുന്നതിനായി സ്ത്രീയുടെ വേഷം ധരിച്ചെത്തിയ തനിക്ക് നേരെ നിരന്തരമായ ശല്യപ്പെടുത്തലുകളും ഇദ്ദേഹത്തെ ആളുകൾ പിന്തുടർന്ന് ഉപദ്രവങ്ങളും ഉണ്ടായെന്നാണ് ബ്ലോഗറുടെ വെളിപ്പെടുത്തൽ.
ഡൽഹിയിൽ ഒറ്റയ്ക്ക് നടന്നുപോകുന്ന ഒരു സ്ത്രീക്ക് എത്രമാത്രം ശ്രദ്ധയും അപരിചിതരിൽ നിന്നുള്ള പ്രതികരണങ്ങളും നേരിടേണ്ടി വരുന്നു എന്ന് മനസിലാക്കാനാണ് താൻ ഈ പരീക്ഷണം നടത്തിയതെന്ന് ബ്ലോഗർ വ്യക്തമാക്കുന്നു.
മേക്കപ്പും സ്ത്രീ വേഷവും ധരിച്ച് നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിലൂടെ ഇയാൾ യാത്ര ചെയ്യുന്ന വീഡിയോയിൽ ഇതിനകം വൈറലായി.
തുടക്കത്തിൽ ചിലർ അടുത്തെത്തി സംസാരിക്കുകയും രൂപത്തെക്കുറിച്ച് കമന്റ് പറയുകയും ചെയ്തു. അതിരുകടന്ന ശല്യപ്പെടുത്തലുകൾ തുടക്കത്തിൽത്തന്നെ നേരിട്ടു. ചില പുരുഷന്മാർ തന്നെ ദീർഘനേരം പിന്തുടരുകയും, ഒപ്പം വരാൻ നിരന്തരം നിർബന്ധിക്കുകയും, വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ പോകാൻ പ്രേരിപ്പിക്കുകയും ചെയ്തതായി ബ്ലോഗർ അവകാശപ്പെടുന്നു.
പരീക്ഷണം കഴിഞ്ഞാൽ തനിക്ക് വേഗത്തിൽ പുരുഷന്റെ വേഷത്തിലേക്ക് തിരികെ മാറാൻ സാധിക്കുമെന്നും, എന്നാൽ സ്ത്രീകൾ തങ്ങളുടെ ദിനംപ്രതി ജീവിതത്തിൽ സുരക്ഷയെക്കുറിച്ചുള്ള ഭയത്തോടെയാണ് ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
