കു​ടും​ബ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ നി​വി​ൻ യൂ​ണി​റ്റ്: 200 കോ​ടി ക്ല​ബി​ലേ​ക്ക്

ക​രി​യ​റി​ലെ ആ​ദ്യ 200 കോ​ടി നേ​ടി നി​വി​ൻ പോ​ളി. ഗി​രീ​ഷ് എ.​ഡി. ചി​ത്രം ബെ​ത്‌​ല​ഹേം കു​ടും​ബ​യൂ​ണി​റ്റ് ഏ​ക​ദേ​ശം 203 കോ​ടി​യാ​ണ് ഇ​തു​വ​രെ നേ​ടി​യ​ത്. മ​ല​യാ​ള​ത്തി​ൽ 200 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടു​ന്ന ഏ​ഴാ​മ​ത്തെ സി​നി​മ കൂ​ടി​യാ​ണി​ത്. കേ​ര​ള​ത്തി​ലും ഓ​വ​ർ​സീ​സി​ലും ഗം​ഭീ​ര പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ഴും സി​നി​മ​യ്ക്കു ല​ഭി​ക്കു​ന്ന​ത്.

‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’, ‘എ​മ്പു​രാ​ൻ’, ‘ലോ​ക’, ‘വാ​ഴ 2’, ‘തു​ട​രും’, ‘ദൃ​ശ്യം 3’ എ​ന്നി​വ​യാ​ണ് 200 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടി​യ മ​റ്റ് മ​ല​യാ​ള സി​നി​മ​ക​ൾ. ക​ഴി​ഞ്ഞ ര​ണ്ട് സി​നി​മ​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 350 കോ​ടി​യാ​ണ് നി​വി​ൻ പോ​ളി ബോ​ക്സ്ഓ​ഫി​സി​ൽ നി​ന്നും വാ​രി​യ​ത്.​നാ​യി​ക​യാ​യ മ​മി​ത ബൈ​ജു​വി​നും ഇ​ത് അ​പൂ​ർ​വ റി​ക്കാ​ർ​ഡ് ആ​ണ്. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് സി​നി​മ​ക​ളാ​ണ് ന​ടി​യു​ടേ​താ​യി 200 കോ​ടി​യി​ലെ​ത്തു​ന്ന​ത്.

വി​ജ​യ് നാ​യ​ക​നാ​യ ‘ജ​ന​നാ​യ​ക​ൻ’, സൂ​ര്യ​യു​ടെ ‘വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ്’ എ​ന്നീ സി​നി​മ​ക​ൾ​ക്കു​ശേ​ഷം 200 കോ​ടി​യി​ലെ​ത്തു​ന്ന മ​മി​ത​യു​ടെ മൂ​ന്നാ​മ​ത്തെ സി​നി​മ​യാ​ണ് ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’.

അ​തി​വേ​ഗം 200 കോ​ടി നേ​ടു​ന്ന മ​ല​യാ​ള സി​നി​മ​ക​ളി​ൽ ‘ലോ​ക’​യെ വെ​ട്ടി ‘ബെ​ത്‌​ല​ഹേം’ മൂ​ന്നാ​മ​തെ​ത്തി. 13 ദി​വ​സം​കൊ​ണ്ടാ​ണ് ലോ​ക​യു​ടെ നേ​ട്ട​മെ​ങ്കി​ൽ 11 ദി​വ​സം കൊ​ണ്ട് ബെ​ത്‌​ല​ഹേം 200 കോ​ടി​യി​ലെ​ത്തി. അ​ഞ്ച് ദി​വ​സം കൊ​ണ്ട് ഈ ​നേ​ട്ടം കൈ​വ​രി​ച്ച ‘എ​മ്പു​രാ​ൻ’ ആ​ണ് ഒ​ന്നാ​മ​ത്. ഒ​ൻ​പ​ത് ദി​വ​സം കൊ​ണ്ട് 200 കോ​ടി ക്ല​ബി​ലെ​ത്തി​യ ദൃ​ശ്യം 3 ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

Related posts

Leave a Comment