അ​മ്മാ​യി​യ​മ്മ​യു​ടെ കാ​റി​ന്‍റെ ട​യ​റു​ക​ള്‍ കു​ത്തി​ക്കീ​റി​യ മ​രു​മ​ക​ന്‍റെ പേ​രി​ല്‍ കേ​സ്

പ​രി​യാ​രം: ഭാ​ര്യ കേ​സ് കൊ​ടു​ത്ത വൈ​രാ​ഗ്യ​ത്തി​ന് അ​മ്മാ​യി​യ​മ്മ​യു​ടെ കാ​റി​ന്‍റെ ട​യ​റു​ക​ള്‍ കു​ത്തി​ക്കീ​റി​യ മ​രു​മ​ക​ന്‍റെ പേ​രി​ല്‍ പ​രി​യാ​രം പൊ​ലി​സ് കേ​സെ​ടു​ത്തു. അ​ഞ്ചാം​പീ​ടി​ക ചി​റ​ക്കു​റ്റി​യി​ലെ ദീ​പ​ക് കാ​ക്കാ​മ​ണി(46)​ന്‍റെ പേ​രി​ലാ​ണ് കേ​സ്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പി​ലാ​ത്ത​റ സ്റ്റാ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി മാ​നേ​ജ​രാ​യ പെ​രി​ന്ത​ട്ട പു​റ​ക്കു​ന്ന് ത​വി​ടി​ശേ​രി​യി​ലെ കൂ​ലേ​രി വീ​ട്ടി​ല്‍ ലീ​ന സു​കു​മാ​ര​ന്‍റെ (57)പ​രാ​തി​യി​ലാ​ണ് കേ​സ്. റോ​യ​ല്‍ കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലീ​ന​യു​ടെ ഓ​ഫീ​സി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ന്‍റെ ട​യ​റു​ക​ളാ​ണ് ദീ​പ​ക് കു​ത്തി​ക്കീ​റി ന​ശി​പ്പി​ച്ച​ത്. 20,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Related posts

Leave a Comment