പരിയാരം: ഭാര്യ കേസ് കൊടുത്ത വൈരാഗ്യത്തിന് അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറിയ മരുമകന്റെ പേരില്‍ പരിയാരം പൊലിസ് കേസെടുത്തു. അഞ്ചാംപീടിക ചിറക്കുറ്റിയിലെ ദീപക് കാക്കാമണി(46)ന്റെ പേരിലാണ് കേസ്. ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
പിലാത്തറ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി മാനേജരായ പെരിന്തട്ട പുറക്കുന്ന് തവിടിശേരിയിലെ കൂലേരി വീട്ടില്‍ ലീന സുകുമാരന്റെ (57)പരാതിയിലാണ് കേസ്. റോയല്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ലീനയുടെ ഓഫീസിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന്റെ ടയറുകളാണ് ദീപക് കുത്തിക്കീറി നശിപ്പിച്ചത്. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
