വ​ള​ർ​ത്തു​നാ​യ ​ആതിരയ്ക്ക് കേ​ക്ക് മു​റി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷം; ത​മി​ഴ്‌​നാ​ട് കു​ടും​ബ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ൽ!

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സ്വ​ന്തം കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ സ്നേ​ഹി​ക്കു​ന്ന നി​ര​വ​ധി മ​നു​ഷ്യ​രെ ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ൽ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ​യു​ടെ ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി​യ ത​മി​ഴ്‌​നാ​ട​ൻ കു​ടും​ബ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

‘ആ​ധി​ര’ എ​ന്ന ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യു​ടെ ഒ​ന്നാം പി​റ​ന്നാ​ളാ​ണ് വീ​ട്ടു​കാ​ർ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ച​ത്. വീ​ട് വ​ർ​ണ്ണാ​ഭ​മാ​യ തോ​ര​ണ​ങ്ങ​ൾ കൊ​ണ്ടും “ഹാ​പ്പി ബ​ർ​ത്ത്‌​ഡേ ആ​ധി​ര” എ​ന്ന ബോ​ർ​ഡ് വ​ച്ചും അ​ല​ങ്ക​രി​ച്ചി​രു​ന്നു. ത​ല​യി​ൽ പി​റ​ന്നാ​ൾ തൊ​പ്പി​യ​ണി​ഞ്ഞ ആ​ധി​ര​യ്ക്കാ​യി പ്ര​ത്യേ​ക കേ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. പാ​ട്ടു​പാ​ടി കേ​ക്ക് മു​റി​ക്കു​മ്പോ​ൾ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ അ​ത് ക​ഴി​ക്കു​ന്ന ആ​ധി​ര​യെ വീ​ഡി​യോ​യി​ൽ കാ​ണാം.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​പി​റ​ന്നാ​ൾ വ്ലോ​ഗ് ഇ​തി​ന​കം പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ‘ആ​ധി​ര’​യ്ക്ക് മാ​ത്ര​മാ​യി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ടു​മു​ണ്ട്. നാ​യ​യോ​ടു​ള്ള ഈ ​കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ​ത്തെ​യും ക​രു​ത​ലി​നെ​യും അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തു​ന്ന​ത്.

 

 

 

Related posts

Leave a Comment