ഡ​ൽ​ഹി മെ​ട്രോ​യി​ൽ ഫോ​ൺ ഒ​ട്ടി​ച്ച് യു​വാ​വി​ന്‍റെ സ്റ്റ​ണ്ട്: എ​ഡി​റ്റിം​ഗ് ത​ന്ത്ര​ത്തെ പ്ര​ശം​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ, 13.5 കോ​ടി കാ​ഴ്ച​ക്കാ​രു​മാ​യി വൈ​റ​ൽ വീ​ഡി​യോ!

ഡ​ൽ​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ നി​ഖി​ൽ കൊ​ച്ചാ​ർ ചി​ത്രീ​ക​രി​ച്ച പു​തി​യ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ട്രെ​യി​ൻ പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ​മ​യ​ത്ത് ജ​ന​ലി​ൽ ഫോ​ൺ ഒ​ട്ടി​ച്ചു​വെ​ച്ച് ‘മ​ൻ​മാ ഇ​മോ​ഷ​ൻ ജാ​ഗേ’ എ​ന്ന ഗാ​ന​ത്തി​ന് ചു​വ​ടു​വെ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം.

തു​ട​ർ​ന്ന് മെ​ട്രോ ട്രെ​യി​ൻ മു​ന്നോ​ട്ട് നീ​ങ്ങു​മ്പോ​ൾ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഫോ​ണി​ന് പി​ന്നാ​ലെ നി​ഖി​ൽ ഓ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളും, ട്രെ​യി​ൻ നീ​ങ്ങു​ന്ന​തി​ന​നു​സ​രി​ച്ച് പു​റ​ത്തെ കാ​ഴ്ച​ക​ളും വീ​ഡി​യോ​യി​ൽ കാ​ണാം. 135 മി​ല്യ​ണി​ല​ധി​കം കാ​ഴ്ച​ക്കാ​രാ​ണ് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഈ ​വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ വീ​ഡി​യോ ശ്ര​ദ്ധി​ച്ചു ക​ണ്ട നെ​റ്റി​സ​ൺ​സ് ഇ​തി​ലെ ചി​ല വൈ​രു​ധ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി. ട്രെ​യി​ൻ നീ​ങ്ങു​മ്പോ​ൾ കാ​ണു​ന്ന ര​ണ്ടാ​മ​ത്തെ ദൃ​ശ്യം ഫോ​ൺ പു​റ​ത്തു​നി​ന്ന​ല്ല, മ​റി​ച്ച് ട്രെ​യി​ന്‍റെ ഉ​ള്ളി​ൽ നി​ന്നാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഗ്ലാ​സി​ലെ പ്ര​തി​ബിം​ബ​വും മ​ങ്ങ​ലും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

തു​ട​ക്ക​ത്തി​ൽ ഫോ​ൺ പു​റ​ത്ത് ഒ​ട്ടി​ക്കു​ന്ന​ത് പോ​ലെ കാ​ണി​ച്ച​തി​ന് ശേ​ഷം, ട്രെ​യി​ൻ എ​ടു​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഫോ​ൺ മാ​റ്റു​ക​യും, ഉ​ള്ളി​ലി​രു​ന്ന സു​ഹൃ​ത്ത് ഫോ​ൺ വ​ഴി ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്ത് ചേ​ർ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ.

എ​ന്താ​യാ​ലും സ്റ്റ​ണ്ടി​നേ​ക്കാ​ൾ ഉ​പ​രി വീ​ഡി​യോ​യു​ടെ എ​ഡി​റ്റിം​ഗ് ത​ന്ത്ര​വും ക്യാ​മ​റ ആം​ഗി​ളു​ക​ളും ച​ർ​ച്ച​യാ​ക്കി​ക്കൊ​ണ്ട് ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി തു​ട​രു​ക​യാ​ണ്.

 

 

 

Related posts

Leave a Comment