ത​രു​ൺ മൂ​ർ​ത്തി- മോ​ഹ​ൻ​ലാ​ൽ ചി​ത്രം ‘അ​തി​മ​നോ​ഹ​രം’​ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി, ഡി​സം​ബ​ർ 24 തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും

ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർ​മി​ച്ച് ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ‘അ​തി​മ​നോ​ഹ​ര’​ത്തി​ന്‍റെ ഷൂ​ട്ടി​ങ് പൂ​ർ​ത്തി​യാ​യി, ചി​ത്രം ഡി​സം​ബ​ർ 24 തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ചി​ത്ര​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ക.

ലൗ​ല​ജ​ൻ എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പ​ക്റ്റ​റു​ടെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലും വ്യ​ക്തി ജീ​വി​ത​ത്തി​ലും അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് മീ​രാ ജാ​സ്മി​നാ​ണ്. ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പ്രേ​ക്ഷ​ക​രു​ടെ ഫേ​വ​റേ​റ്റ് കോം​ബോ ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്.

പ്രൊ​ഡ്യൂ​സ​ർ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് പാ​ക്ക​പ്പ് ആ​യ വി​വ​രം ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​മു​ള്ള ഏ​താ​നും ചി​ല സ്റ്റി​ല്ലു​ക​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. കൊ​ച്ചി, മൂ​വാ​റ്റു​പു​ഴ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നു​ക​ൾ. വ​ലി​യ ബ​ജ​റ്റി​ൽ വ​ലി​യ ക്യാ​ൻ​വാ​സി​ൽ ആ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.

‘തു​ട​രും’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ബ്ലോ​ക്ക്ബ​സ്റ്റ​ർ വി​ജ​യ​ത്തി​ന് ശേ​ഷം, ത​രു​ൺ മൂ​ർ​ത്തി- മോ​ഹ​ൻ​ലാ​ൽ കോം​മ്പോ, അ​തോ​ടൊ​പ്പം മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​ട്ട​ന​വ​ധി സൂ​പ്പ​ർ​ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച ആ​ഷി​ഖ് ഉ​സ്മാ​ന്‍റെ , ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ആ​ദ്യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ‘അ​തി​മ​നോ​ഹ​ര’​ത്തി​നു​ണ്ട്.

ലാ​ലു അ​ല​ക്‌​സ്, മ​നോ​ജ് കെ. ​ജ​യ​ൻ, ജ​ഗ​ദീ​ഷ്, ഇ​ർ​ഷാ​ദ്, സു​ധീ​ഷ്, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, സ​ജീ​വ​ൻ, ശ്രീ​നാ​ഥ് ബാ​ബു, കി​ര​ൺ പീ​താം​ബ​ര​ൻ, വി​ജി വി​ശ്വ​നാ​ഥ്, ഭാ​മ അ​രു​ൺ, പ്രാ​ർ​ഥ​ന എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ര​തീ​ഷ് ര​വി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​തം ജേ​ക്സ് ബി​ജോ​യ്, സ​ഹ​സം​വി​ധാ​നം ബി​നു പ​പ്പു.

എ​ഡി​റ്റി​ങ്: ഷെ​ഫീ​ഖ് വി.​ബി, സൗ​ണ്ട് ഡി​സൈ​ൻ: വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: ഗോ​കു​ൽ​ദാ​സ്, കോ​സ്റ്റും: മ​ഷ​ർ ഹം​സ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: സു​ധ​ർ​മ​ൻ വ​ള്ളി​ക്കു​ന്ന്, ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫി: സ്റ്റ​ണ്ട് സി​ൽ​വ, മേ​ക്ക​പ്പ്: റോ​ണെ​ക്സ് സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: മി​റാ​ഷ് ഖാ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ശി​വ​കു​മാ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ്: എ​സ്സ കെ. ​എ​സ്ത​പ്പാ​ൻ, വി.​എ​ഫ്.​എ​ക്‌​സ്: ഡി​ജി ബ്രി​ക്‌​സ്, വി​ത​ര​ണം: സെ​ൻ​ട്ര​ൽ പി​ക്‌​ചേ​ഴ്‌​സ്, സ്റ്റി​ൽ​സ്: അ​മ​ൽ സി ​സ​ദ​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ: യെ​ല്ലോ ടൂ​ത്ത്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്: ഒ​ബ്‌​സ്‌​ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, പി.​ആ​ർ.​ഒ: സീ​താ​ല​ക്ഷ്മി.

Related posts

Leave a Comment