ആ​ർ​എ​സ്പി​യു​ടെ പേ​രി​ൽ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി

മ​ട്ട​ന്നൂ​ർ: റെ​വ​ല്യൂ​ഷ​ണ​റി സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി (ആ​ർ​എ​സ്പി) യു​ടെ പേ​രി​ൽ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ക്കു​ന്ന​താ​യി പ​രാ​തി. ഔ​ദ്യോ​ഗി​ക എം​ബ്ല​വും ചി​ഹ്ന​വും നോ​ട്ടീ​സും ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ക്കു​ന്ന​താ​യി ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​വി​ജി​ത്ത് കു​മാ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി.

ആ​ർ​എ​സ്പി ലെ​നി​നി​സ്റ്റ് സം​സ്ഥാ​ന ക​മ്മി​റ്റി എ​ന്ന പേ​രി​ൽ വ്യാ​ജ ര​സീ​തി ഉ​പ​യോ​ഗി​ച്ച് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വ​നം​വ​കു​പ്പ് ഓ​ഫി​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ണ​പ്പി​രി​വ് ന​ട​ക്കു​ന്ന​ത്.

ഇ​രി​ട്ടി വ​നം വ​കു​പ്പി​ന്‍റെ വൈ​ൽ​ഡ് ലൈ​ഫ് ഓ​ഫി​സി​ൽ നി​ന്ന് ഒ​രാ​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ നോ​ട്ടീ​സും ര​സീ​തും ന​ൽ​കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.
സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്പി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment