പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി ദീപിക പദുക്കോണും രൺവീർ സിംഗും. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ താരദമ്പതികൾ പങ്കുവച്ചു. ആവേശത്തോടെയാണ് ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലുള്ള ചിത്രങ്ങളിൽ മകൾ ദുവയാണ് ഹൈലൈറ്റ്. ആദ്യ ചിത്രത്തിൽ കൈകൾ കൊണ്ട് മുഖം മറച്ചുപിടിച്ച ദുവയെ കാണാം. രൺവീർ മകളെ കൈയിലെടുത്ത് നിൽക്കുമ്പോൾ തൊട്ടടുത്ത് ദീപിക നിൽക്കുന്നതാണ് രണ്ടാമത്തെ ചിത്രം.
ദുവ പദുക്കോൺ സിംഗിന്റെ രണ്ടാം പിറന്നാൾ ദിവസമാണ് താരങ്ങൾ ചിത്രം പങ്കുവെച്ചത്. രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് താരദമ്പതിമാർ. വെള്ള ലേസ് കോ-ഓർഡ് വേഷത്തിലാണ് ദീപിക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള ഷർട്ടും ട്രൗസറും ധരിച്ചായിരുന്നു രൺവീർ. വെള്ള ടോപ്പും ബാഗി പാന്റ്സുമായിരുന്നു ദുവയുടെ വേഷം.
‘‘ബേബി ദുവയും ഞങ്ങളുടെ ഹൃദയങ്ങളും വലുതാകുകയാണ്! നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി!” എന്ന കുറിപ്പോടെയാണ് രൺവീർ ചിത്രങ്ങൾ പങ്കുവച്ചത്.
2024 സെപ്റ്റംബറിലാണ് ദമ്പതികൾക്ക് ദുവ ജനിച്ചത്. ഈ വർഷം ആദ്യമാണ് തങ്ങൾ രണ്ടാമതും മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം ദീപികയും രൺവീറും ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ദീപികയും രൺവീറും 2018-ൽ ഇറ്റലിയിൽ വെച്ചാണ് വിവാഹിതരായത്.
