90 ക​ളി​ലെ മ​നോ​ഹ​ര​മാ​യ പ്ര​ണ​യം “ചി​രം’ ഈ മാസം തി​യ​റ്റ​റു​ക​ളി​ൽ

അ​നൂ​പ് മേ​നോ​നും ഐ​ശ്വ​ര്യ മി​ഥു​ൻ കോ​റോ​ത്തും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്രം ‘ചി​രം’ ഒ​ക്ടോ​ബ​ർ 9ന് ​റി​ലീ​സ് ചെ​യ്യും. സ​ത്യ​ജി​ത് പ്രൊ​ഡ​ക്ഷ​ൻ​സി​നന്‍റെ ബാ​ന​റി​ൽ സ​ത്യ​ജി​ത് നാ​യ​ർ നി​ർ​മ്മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് സി​ന്ധു പ​ര​ട​യി​ൽ, എ​ൻ. സു​ധീ​ർ എ​ന്നി​വ​രാ​ണ്.

1990ക​ളി​ലെ അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു പ്ര​ണ​യ​വും പ്ര​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന വി​ര​ഹ​വും, അ​ത് ന​ൽ​കു​ന്ന വേ​ദ​ന​യും ഇ​ഴ ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന പ്ര​ണ​യ കാ​വ്യ​മാ​ണ് ‘ചി​രം’. കൊ​ൽ​ക്ക​ത്ത​യി​ൽ ചി​ത്രീ​ക​രി​ച്ച ഗാ​ന​ത്തി​ൽ പ്ര​ശ​സ്ത​മാ​യ ഹൗ​റ ബ്രി​ഡ്ജും, ഹൂ​ഗ്ലി ന​ദി​യും, വി​ശ്വ​ഭാ​ര​തി സ​ർ​വ്വ​ക​ലാ​ശാ​ല​യും കാ​ണാം.

‘ബാ​വു​ൽ- സം​ഗീ​ത​വും ജീ​വി​ത​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി കൊ​ൽ​ക്ക​ത്ത​യി​ലെ വി​ശ്വ​ഭാ​ര​തി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തു​ന്ന സീ​ത എ​ന്ന മ​ല​യാ​ളി പെ​ൺ​കു​ട്ടി അ​വി​ടെ​വെ​ച്ച് ത​ന്‍റെ പ്രൊ​ഫ​സ​റു​ടെ സു​ഹൃ​ത്താ​യ ഫ്രീ​ലാ​ൻ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ സാ​മു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്നു. ഇ​വ​രു​ടെ പ്ര​ണ​യ​വും വി​ര​ഹ​വും ജീ​വി​ത​വും ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​മാ​കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ക​ഥ സി​ന്ധു പ​ര​ട​യി​ൽ. തി​ര​ക്ക​ഥ കെ. ​രാ​ജ​ഗോ​പാ​ൽ, സി​ന്ധു പ​ര​ട​യി​ൽ; ക്യാ​മ​റ- ആ​ന​ന്ദ് ബാ​ല​കൃ​ഷ്ണ​ൻ, എ​ഡി​റ്റ​ർ- സി.​വി. സ​ജ​യ​ൻ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- സ​ജി​ത്ത് കൃ​ഷ്ണ​ൻ, സം​ഗീ​തം- എം. ​ജ​യ​ച​ന്ദ്ര​ൻ, ഗി​രീ​ഷ് നാ​രാ​യ​ൺ, ബി​ജി​എം- ഗി​രീ​ഷ് നാ​രാ​യ​ണ​ൻ, മേ​ക്ക​പ്പ്- പ്ര​ദീ​പ് രം​ഗ​ൻ, പ്രൊ​ജ​ക്ട് കൊ – ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് – കെ.​ജെ. വി​ന​യ​ൻ, ഗോ​പി​നാ​ഥ് മു​റി​യാ​ട്, പി.​ആ​ർ.​ഒ.- മ​ഞ്ജു ഗോ​പി​നാ​ഥ്, സ്റ്റി​ൽ​സ്- ശ്രീ​ജി​ത്ത് ചെ​ട്ടി​പ്പാ​ടി, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ് -ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ.

Related posts

Leave a Comment