അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘ചിരം’ ഒക്ടോബർ 9ന് റിലീസ് ചെയ്യും. സത്യജിത് പ്രൊഡക്ഷൻസിനന്റെ ബാനറിൽ സത്യജിത് നായർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിന്ധു പരടയിൽ, എൻ. സുധീർ എന്നിവരാണ്.
1990കളിലെ അതിമനോഹരമായ ഒരു പ്രണയവും പ്രണയത്തിന്റെ ഭാഗമാകുന്ന വിരഹവും, അത് നൽകുന്ന വേദനയും ഇഴ ചേർന്ന് നിൽക്കുന്ന പ്രണയ കാവ്യമാണ് ‘ചിരം’. കൊൽക്കത്തയിൽ ചിത്രീകരിച്ച ഗാനത്തിൽ പ്രശസ്തമായ ഹൗറ ബ്രിഡ്ജും, ഹൂഗ്ലി നദിയും, വിശ്വഭാരതി സർവ്വകലാശാലയും കാണാം.
‘ബാവുൽ- സംഗീതവും ജീവിതവും’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി കൊൽക്കത്തയിലെ വിശ്വഭാരതി സർവകലാശാലയിൽ എത്തുന്ന സീത എന്ന മലയാളി പെൺകുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സാമുമായി പ്രണയത്തിലാകുന്നു. ഇവരുടെ പ്രണയവും വിരഹവും ജീവിതവും ചിത്രത്തിന്റെ പ്രമേയമാകുന്നു.
ചിത്രത്തിന്റെ കഥ സിന്ധു പരടയിൽ. തിരക്കഥ കെ. രാജഗോപാൽ, സിന്ധു പരടയിൽ; ക്യാമറ- ആനന്ദ് ബാലകൃഷ്ണൻ, എഡിറ്റർ- സി.വി. സജയൻ, ലൈൻ പ്രൊഡ്യൂസർ- സജിത്ത് കൃഷ്ണൻ, സംഗീതം- എം. ജയചന്ദ്രൻ, ഗിരീഷ് നാരായൺ, ബിജിഎം- ഗിരീഷ് നാരായണൻ, മേക്കപ്പ്- പ്രദീപ് രംഗൻ, പ്രൊജക്ട് കൊ – ഓർഡിനേറ്റേഴ്സ് – കെ.ജെ. വിനയൻ, ഗോപിനാഥ് മുറിയാട്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈൻസ് -ആന്റണി സ്റ്റീഫൻ.
