ശ്രീ​ലേ​ഖ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​ദ​വി​ക​ൾ പ്ര​തീ​ക്ഷി​ച്ച് ബി​ജെ​പി​യി​ലേ​ക്ക് വ​ന്ന​യാ​ള​ല്ലെ​ന്ന് പി.​കെ. കൃ​ഷ്ണ​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​ർ. ശ്രീ​ലേ​ഖ ബി​ജെ​പി​ക്ക് കി​ട്ടി​യ നി​ധി​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ സ്ഥാ​നം അ​വ​ർ രാ​ജി​വ​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​ൻ അ​റി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ്രീ​ലേ​ഖ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​ദ​വി​ക​ൾ പ്ര​തീ​ക്ഷി​ച്ച് ബി​ജെ​പി​യി​ലേ​ക്ക് വ​ന്ന​യാ​ള​ല്ലെ​ന്ന് കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. പാ​ർ​ട്ടി​ക്ക് ക​രു​ത്തു​പ​ക​രാ​ൻ നേ​തൃ​നി​ര​യി​ൽ ത​ന്നെ അ​വ​ർ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഈ ​രാ​ജി ഒ​രു സ​മ്മ​ർ​ദ്ദ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ക​രു​തു​ന്നി​ല്ല. നേ​താ​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​യും സ​മ്മ​ർ​ദ്ദ​വും കാ​ര​ണ​മാ​ണ് അ​വ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യ​ത്. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ ഉ​ട​നീ​ളം മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ച്ച വ്യ​ക്തി​ത്വ​മാ​ണ് ശ്രീ​ലേ​ഖ​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. വ​രു​ന്ന അ​ഞ്ച് വ​ർ​ഷ​വും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​ജെ​പി ത​ന്നെ ഭ​രി​ക്കു​മെ​ന്നും പി.​കെ. കൃ​ഷ്ണ​ദാ​സ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment