അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​ക്ക് തു​ണ​യാ​യി അ​പ​രി​ചി​ത​രാ​യ അ​ഞ്ചു​പേ​ർ; ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പ് വൈ​റ​ൽ

കൊ​ൽ​ക്ക​ത്ത​യി​ലെ പാ​ർ​ക്ക് സ്ട്രീ​റ്റി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡി​ൽ വീ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി അ​പ​രി​ചി​ത​രാ​യ അ​ഞ്ചു​പേ​ർ. റാ​പ്പി​ഡോ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കാ​റി​ടി​ച്ചു തെ​റി​പ്പി​ച്ച ബി​ന്ദി​യ ഗു​പ്ത എ​ന്ന യു​വ​തി​യാ​ണ് ത​ന്നെ സ​ഹാ​യി​ച്ച അ​ജ്ഞാ​ത​രാ​യ മ​നു​ഷ്യ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പേ​ർ ചു​റ്റും ത​ടി​ച്ചു​കൂ​ടി​യെ​ങ്കി​ലും വെ​റും കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ന്ദി​യ പ​റ​യു​ന്നു. എ​ന്നാ​ൽ, ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്നും മു​ന്നോ​ട്ടു​വ​ന്ന അ​ഞ്ചു​പേ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ത​ന്നെ എ​ടു​ത്തു​യ​ർ​ത്തു​ക​യും, റോ​ഡി​ൽ ചി​ത​റി​ക്കി​ട​ന്ന ബാ​ഗും ചെ​രു​പ്പും ഫോ​ണും ശേ​ഖ​രി​ച്ച് ന​ൽ​കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ കാ​ലി​ൽ ഒ​രു സ്ത്രീ ​വ​ള​രെ ശ്ര​ദ്ധ​യോ​ടെ ബാ​ൻ​ഡേ​ജ് കെ​ട്ടി ന​ൽ​കു​ന്ന​തും മ​റ്റു​ള്ള​വ​ർ ചു​റ്റും നി​ന്ന് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തും യു​വ​തി പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ കാ​ണാം.

“അ​വ​രു​ടെ പേ​രു​ക​ൾ എ​നി​ക്ക​റി​യി​ല്ല, പ​ക്ഷേ ആ ​ന​ന്മ ഞാ​ൻ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ബി​ന്ദി​യ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. ജീ​വി​തം ഏ​ത് നി​മി​ഷ​വും മാ​റി​മ​റി​യാ​മെ​ന്നും, അ​പ​ക​ട​സ​മ​യ​ങ്ങ​ളി​ൽ പ​ര​സ്പ​രം സ​ഹാ​യി​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ, പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ കൈ​ത്താ​ങ്ങാ​യ ആ ​അ​ഞ്ചു​പേ​രെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment