തു​റ​ന്ന ഓ​ട​യി​ൽ വീ​ണ് എ​ട്ടു​വ​യ​സു​കാ​ര​ൻ; അപരിചിതനായ യുവാവ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി; സ​മ​യോ​ചി​തമായ ഇ​ട​പെ​ട​ലി​ന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

ഹ​രി​യാ​ന​യി​ലെ തു​റ​ന്നു​കി​ട​ന്ന ഓ​ട​യി​ൽ വീ​ണ എ​ട്ടു​വ​യ​സുകാ​ര​നെ യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. പാ​നി​പ്പ​ട്ടി​ലെ ചെ​ളി​നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി, സ്ലാ​ബി​ല്ലാ​ത്ത ഭാ​ഗ​ത്ത് കാ​ൽ​വെ​ച്ച് അ​ബ​ദ്ധ​ത്തി​ൽ ഓ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ ഈ ​സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

കു​ട്ടി വീ​ണ ഉ​ട​ൻ​ത​ന്നെ അ​വി​ടെ​യെ​ത്തി​യ യു​വാ​വ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ടു​ക​യും കു​ട്ടി​യെ വേ​ഗ​ത്തി​ൽ പി​ടി​ച്ച് പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഇ​തോ​ടെ ഒ​ഴി​വാ​യ​ത്.

കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ത്തെ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഓ​ട​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​നി​യും മൂ​ടി​യി​ട്ടി​ല്ല. റോ​ഡി​ലെ ചെ​ളി​യും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

ഈ ​റോ​ഡി​ൽ ഇ​താ​ദ്യ​മാ​യ​ല്ല ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. കൃ​ത്യം ഒ​രു മാ​സം മു​മ്പ് ഇ​തേ സ്ഥ​ല​ത്ത് ഒ​രു സ്ത്രീ​യും ഓ​ട​യി​ലേ​ക്ക് വീ​ണി​രു​ന്നു. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് അ​ന്ന് അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മു​ൻ​പ് അ​പ​ക​ടം ന​ട​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു​വി​ധ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഒ​രു മാ​സ​ത്തി​നി​ടെ ഇ​തേ റോ​ഡി​ൽ ര​ണ്ട് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത് പ്ര​ദേ​ശ​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment