മു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ താ​ഴേ​ക്ക് നീ​ങ്ങു​ന്ന എ​സ്‌​ക​ലേ​റ്റ​റി​ൽ ക​യ​റാ​ൻ ആ​ളു​ക​ളു​ടെ ക​ഠി​ന​ശ്ര​മം; കൗ​തു​ക​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു

താ​ഴേ​ക്ക് ച​ലി​ക്കു​ന്ന എ​സ്‌​ക​ലേ​റ്റ​റി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ യാ​ത്ര​ക്കാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. സു​പ്രീം കോ​ട​തി സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ സ​ഞ്ജ​യ് ആ​ർ. ഹെ​ഗ്ഡെ എ​ക്സ് വ​ഴി പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്.

തെ​ര​ക്കേ​റി​യ ഒ​രു പൊ​തു എ​സ്‌​ക​ലേ​റ്റ​റി​ലാ​ണ് ഈ ​ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​സ്‌​ക​ലേ​റ്റ​ർ താ​ഴേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ, അ​തി​നെ എ​തി​ർ​ത്ത് മു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ ചി​ല യാ​ത്രാ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​തി​ൽ മ​ഞ്ഞ കു​ർ​ത്ത ധ​രി​ച്ച ഒ​രാ​ളു​ടെ അ​ടി​യു​റ​ച്ച നി​ശ്ച​യ​ദാ​ർ​ഢ്യം കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.

ശ​രീ​രം മു​ന്നോ​ട്ട് കു​നി​ച്ചും ബാ​ല​ൻ​സ് നി​ല​നി​ർ​ത്തി​യും അ​യാ​ൾ മു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു​ചി​ല​ർ ശ്ര​മം ഉ​പേ​ക്ഷി​ച്ച് താ​ഴേ​ക്ക് പോ​യെ​ങ്കി​ലും, ഈ ​വ്യ​ക്തി ത​ന്‍റെ ശ്ര​മം തു​ട​ർ​ന്നു.

ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് എ​ത്തി​യ​ത്. ആ ​മ​നു​ഷ്യ​ൻ മൗ​ണ്ട് എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കാ​ൻ പ​രി​ശീ​ലി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ത​മാ​ശ. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ളു​ക​ൾ​ക്കാ​യി ഒ​രു പു​തി​യ ട്രെ​ഡ്മി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​റ്റൊ​രാ​ൾ കു​റി​ച്ചു. താ​ൻ 20 വ​ർ​ഷം മു​മ്പ് 18 വ​യ​സു​ള്ള​പ്പോ​ൾ ഇ​തു​പോ​ലെ മു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും, മ​ണ്ട​ത്ത​ര​മാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ത​നി​ക്ക് മു​ക​ളി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്നും ഒ​രാ​ൾ ഓ​ർ​ത്തെ​ടു​ത്തു.

 

 

 

Related posts

Leave a Comment