അനിരുദ്ധും കാവ്യാ മാരനും വിവാഹിതരാകുന്നു: സ്ഥിരീകരിച്ച് രേവന്ത് റെഡ്ഡി; നവംബർ 21-ന് വിവാഹവിരുന്ന്

ത​മി​ഴ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റും സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഉ​ട​മ​യും സ​ൺ നെ​റ്റ്‌​വ​ർ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ കാ​വ്യ മാ​ര​നും വി​വാ​ഹി​ത​രാ​കു​ന്നു. ന​വം​ബ​ർ 11-ന് ​ഗ്രീ​സി​ൽ‌​വ​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സ്വ​കാ​ര്യ ച​ട​ങ്ങി​ലാ​കും വി​വാ​ഹം.

ഹൈ​ദ​രാ​ബാ​ദി​ലെ ജൂ​ബി​ലി ഹി​ൽ​സി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി സ​ൺ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ക​ലാ​നി​ധി മാ​ര​നും ഭാ​ര്യ കാ​വേ​രി മാ​ര​നും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി​യെ നേ​രി​ൽ​ക​ണ്ട് വി​വാ​ഹ റി​സ​പ്ഷ​നി​ലേ​ക്ക് ക്ഷ​ണി​ച്ച​തോ​ടെ​യാ​ണ് മാ​സ​ങ്ങ​ളാ​യി പ്ര​ച​രി​ച്ചി​രു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മാ​യ​ത്. തു​ട​ർ​ന്ന് തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക ‘എ​ക്സ്’ ഹാ​ൻ​ഡി​ലി​ലൂ​ടെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment