കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം: ‘പി​ണ​റാ​യി​യും മ​ക​ളും പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി’

കൊ​ല്ലം: സി​പി​എം വി​പു​ലീ​കൃ​ത കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. ഇ.​എം.​എ​സും എ.​കെ.​ജി.​യും മ​ക്ക​ൾ​ക്കു​വേ​ണ്ടി പാ​ർ​ട്ടി​യെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ മ​ക​ൾ​ക്കു​വേ​ണ്ടി പി​ണ​റാ​യി ഉ​ണ്ടാ​ക്കി​യ അ​വ​മ​തി​പ്പ് ചെ​റു​ത​ല്ലെ​ന്നും കു​ണ്ട​റ​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി യോ​ഗ​ത്തി​ൽ തു​റ​ന്ന​ടി​ച്ചു.

പി​ണ​റാ​യി​യു​ടെ മ​ക​ൾ​ക്ക് എ​ന്തി​നാ​ണ് ഇ​ത്ര​യും പ​ണം എ​ന്ന് പാ​ർ​ട്ടി തി​ര​ക്കി​യി​ല്ലെ​ന്നും ക​ണ്ണൂ​രി​ലെ തോ​ൽ​വി​ക്ക് പി​ണ​റാ​യി​യും ഗോ​വി​ന്ദ​നു​മാ​ണ് പ്ര​ധാ​ന കാ​ര​ണ​ക്കാ​രെ​ന്നും വി​മ​ർ​ശ​ന​മു​ണ്ടാ​യി. യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നെ​യും റി​യാ​സി​നെ​യും ന്യാ​യീ​ക​രി​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ പ്ര​തി​നി​ധി​ക​ൾ ക​ടു​ത്ത ഭാ​ഷ​യി​ൽ പ​രി​ഹ​സി​ച്ചു.

‘ഞാ​നും അ​പ്പ​നും അ​പ്പ​ന്‍റെ സ​ഹോ​ദ​രി സു​ഭ​ദ്ര​യും’ എ​ന്ന മ​ട്ടി​ലാ​ണ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി സം​സാ​രി​ച്ച​തെ​ന്നും ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പി​ണ​റാ​യി​യെ ആ​രും വി​മ​ർ​ശി​ക്ക​രു​തെ​ന്ന സ​ന്ദേ​ശ​മാ​ണ് സെ​ക്ര​ട്ട​റി ന​ൽ​കി​യ​തെ​ന്നും അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. ച​ർ​ച്ച​ചെ​യ്യേ​ണ്ട വി​ഷ​യ​ങ്ങ​ൾ മി​ണ്ട​രു​തെ​ന്ന് പ​റ​യാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും ഇ​ത് പാ​ർ​ട്ടി രീ​തി​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​ക്കു​ള്ളി​ലെ തി​രു​ത്ത​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യി​ൽ​നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ത​ന്നെ ശാ​സി​ച്ച വി​വ​രം ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ൽ വ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ഗ​തി​കേ​ടാ​ണെ​ന്ന് അ​ഞ്ച​ലി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment