‘ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ​ല്ലാം ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം’: പി​ണ​റാ​യി വി​ജ​യ​ൻ

ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള സ​ർ​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ച്ചാ​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്താ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഭ​ര​ണ​ത്തി​ലു​ള്ള​വ​രെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി. ആ​ർ​എ​സ്എ​സ് അ​ജ​ൻ​ഡ ന​ട​പ്പാ​ക്കാ​നാ​ണ് ഗ​ണേ​ഷ് കു​മാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സി​പി​എം ക​ണ്ണൂ​ർ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്യാനേഷ് കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ​ല്ലാം ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഓ​രോ വി​ഭാ​ഗ​ത്തി​നും വ്യ​ത്യ​സ്ത​മാ​യ ശ​ക്തി​യു​ണ്ടെ​ങ്കി​ലും എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ന്നാ​ൽ വ​ലി​യ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്ന് സി​പി​എം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ ചോ​ദ്യം ചെ​യ്യ​ലു​ക​ൾ ശ​ക്തി​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ൽ ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. എ​ത്ര ശ്ര​മി​ച്ചാ​ലും ഗ്യാനേഷ് കു​മാ​റി​നെ സം​ര​ക്ഷി​ക്കാ​ൻ ബി​ജെ​പി സ​ർ​ക്കാ​രി​ന് ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment