ഓ​ൺ​ലൈ​ൻ അ​ഭി​മു​ഖ​ത്തി​ൽ എഐ ഫി​ൽ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗാ​ർഥി; ഡ​ബ്ല്യുഡ​ബ്ല്യു​ഇ താ​രത്തിന്‍റെ പോസ് വിനയായി, കൈ​യോ​ടെ പൊ​ക്കി റി​ക്രൂ​ട്ട​ർ!

ഓ​ൺ​ലൈ​ൻ ജോ​ലി അ​ഭി​മു​ഖ​ങ്ങ​ളി​ൽ പു​തി​യ ത​ല​വേ​ദ​ന​യാ​യി എ​ഐ ഡീ​പ്‌​ഫേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ. ഓ​ൺ​ലൈ​ൻ അ​ഭി​മു​ഖ​ത്തി​നി​ടെ ഉ​ദ്യോ​ഗാ​ർ​ഥി മു​ഖ​ത്ത് ലൈ​വ് ഫി​ൽ​ട്ട​ർ (ഡീ​പ്‌​ഫേ​ക്ക് ഫി​ൽ​ട്ട​ർ) ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ശ​യി​ച്ച അ​മേ​രി​ോക്ക​ൻ റി​ക്രൂ​ട്ട​ർ, ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ താ​രം ജോ​ൺ സീ​ന​യു​ടെ പ്ര​ശ​സ്ത​മാ​യ സി​ഗ്നേ​ച്ച​ർ മൂ​വ് ഉ​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​യെ കു​ടു​ക്കി​യ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു.

അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​ണി​ൽ നി​ന്നു​ള്ള ജേ​സ​ൺ എ​ന്ന റി​ക്രൂ​ട്ട​റാ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​ത്തി​ന് സാ​ക്ഷി​യാ​യ​ത്. അ​ഭി​മു​ഖ​ത്തി​നി​ട​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ മു​ഖ​ത്തി​ന് ചു​റ്റും ചി​ല വി​ചി​ത്ര​മാ​യ ത​ക​രാ​റു​ക​ൾ ജേ​സ​ൺ ശ്ര​ദ്ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​തൊ​രു ലൈ​വ് ഫേ​സ് ഫി​ൽ​ട്ട​ർ ആ​ണെ​ന്ന് ജേ​സ​ണും സ​ഹ​പ്ര​വ​ർ​ത്ത​ക​നും തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

ഉ​ദ്യോ​ഗാ​ർ​ഥിയുടെ മു​ഖ​ത്തെ ഗ്ലാ​സു​ക​ളി​ലും ക​വി​ൾ​ത്ത​ട​ങ്ങ​ളി​ലും കൃ​ത്രി​മ​മാ​യ പാ​ടു​ക​ൾ ക​ണ്ട​തോ​ടെ ജേ​സ​ൺ ത​ന്‍റെ സം​ശ​യം ഉ​റ​പ്പി​ക്കാ​ൻ ഒ​രു ചെ​റി​യ പ​രീ​ക്ഷ​ണം ന​ട​ത്തി. പ്ര​ശ​സ്ത ഡ​ബ്ല്യുഡ​ബ്ല്യു​ഇ താ​രം ജോ​ൺ സീ​ന​യു​ടെ “യു ​കാന്‍റ് സീ ​മീ” (You can’t see me) എ​ന്ന രീ​തി​യി​ൽ മു​ഖ​ത്തി​ന് മു​ന്നി​ലൂ​ടെ കൈ ​വീ​ശാ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗാ​ർ​ഥിയോട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ മു​ഖ​ത്തി​ന് നേ​രി​ട്ട് മു​ന്നി​ൽ കൈ ​കാ​ണി​ക്കു​ന്ന​തി​ന് പ​ക​രം, ഉ​ദ്യോ​ഗാ​ർ​ഥി മു​ഖ​ത്തി​ന് വ​ശ​ങ്ങ​ളി​ലാ​യാ​ണ് കൈ ​വെ​ച്ച​ത്. ജേ​സ​ൺ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ദ്ദേ​ഹം കൃ​ത്യ​മാ​യി ആ ​ആം​ഗ്യ​ൺ ചെ​യ്യാ​ൻ ത​യ്യാ​റാ​യി​ല്ല. ഉ​ദ്യോ​ഗാ​ർഥിയുടെ ലി​ങ്ക്ഡ്ഇ​ൻ, ഗി​ത്‌​ഹ​ബ് പ്രൊ​ഫൈ​ലു​ക​ളി​ലെ ചി​ത്ര​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തി​ന് വ്യ​ത്യാ​സ​മു​ണ്ടെ​ന്നും ജേ​സ​ൺ വ്യ​ക്ത​മാ​ക്കി.

ഈ ​അ​പൂ​ർ​വ്വ അ​നു​ഭ​വം ജേ​സ​ൺ ‘എ​ക്സ്’ പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ വീ​ഡി​യോ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. റി​മോ​ട്ട് അ​ഭി​മു​ഖ​ങ്ങ​ളി​ൽ യ​ഥാ​ർഥ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ തി​രി​ച്ച​റി​യു​ന്ന​ത് എ​ങ്ങ​നെ വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​യി മാ​റു​ന്നു എ​ന്നാ​ണ് ഈ ​സം​ഭ​വം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലിജൻസിന്‍റെ കാ​ല​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ യ​ഥാ​ർ​ഥ വ്യ​ക്തി​ത്വം ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ടി വ​രു​മെ​ന്നും, നേ​രി​ട്ടു​ള്ള അ​ഭി​മു​ഖ​ങ്ങ​ളി​ലേ​ക്ക് ക​മ്പ​നി​ക​ൾ​ക്ക് തി​രി​കെ പോ​കേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്നും റി​ക്രൂ​ട്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

 

 

 

Related posts

Leave a Comment