അ​മ്മ​യ്ക്കെ​തി​രെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇട്ടു, ചോദ്യം ചെയ്ത മകനെ ത​ല​യി​ലും ക​ഴു​ത്തി​ലും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് വരഞ്ഞു, കൈ​ക​ളി​ൽ 30 ഓ​ളം സ്റ്റേ​പ്ല​ർ പി​ൻ അ​ടി​ച്ചു ക​യ​റ്റി: പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം:‌ അ​മ്മ​യ്ക്കെ​തി​രെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ശ്ലീ​ല ക​മ​ന്‍റ് ഇ​ട്ട​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ബ്ലേ​ഡ് കൊ​ണ്ട് ശ​രീ​രം മു​ഴു​വ​ൻ വ​ര​ഞ്ഞ് ഗു​രു​ത​ര​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മ​ണ​ക്കാ​ട് അ​മ്പ​ല​ത്ത​റ മു​ട്ടാ​റ്റു​വ​ര​മ്പ് വീ​ട്ടി​ൽ ഷാ​ൻ ഷി​ബു​വി​നെ​യാ​ണ് (22) ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ അ​മ്മ​യ്ക്കെ​തി​രെ ഷാ​ൻ ഷി​ബു ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ശ്ലീ​ല ക​മ​ന്‍റ് ഇ​ട്ടു. ഇ​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ശ​രീ​ര​മാ​കെ ബ്ലേ​ഡ് കൊ​ണ്ട് വ​ര​യു​ക​യും മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​യി​ലും ക​ഴു​ത്തി​ലും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും കൈ​ക​ളി​ൽ 30 ഓ​ളം സ്റ്റേ​പ്ല​ർ പി​ൻ അ​ടി​ച്ചു ക​യ​റ്റു​ക​യും ചെ​യ്തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.
‌‌
സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഫോ​ർ​ട്ട് പൊ​ലി​സ് ആ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment