‘സാ​ധ​നം വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ വേ​സ്റ്റ് ബി​ൻ ഉ​പ​യോ​ഗി​ക്ക​രു​ത്’; റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ക​ട​ക്കാ​ര​ന്‍റെ വി​ചി​ത്ര വാ​ദം വി​വാ​ദ​ത്തി​ൽ

രാ​ജ​സ്ഥാ​നി​ലെ ഭി​ൽ​വാ​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​ഴി​ഞ്ഞ ശീ​ത​ള​പാ​നീ​യ കാ​ൻ ച​വ​റ്റു​കു​ട്ട​യി​ലി​ട്ട യു​വാ​ക്ക​ളോ​ട് അ​ത് തി​രി​കെ എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ക​ട​ക്കാ​ര​ന്‍റെ ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു. ത​ന്‍റെ ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത​വ​ർ ക​ട​യ്ക്ക് പു​റ​ത്തു​ള്ള ച​വ​റ്റു​കു​ട്ട ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വി​ചി​ത്ര​മാ​യ വാ​ദ​മാ​ണ് ക​ട​ക്കാ​ര​ൻ ഉ​ന്ന​യി​ച്ച​ത്. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ക​ട​ക്കാ​ര​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. വി​ഷ​യ​ത്തി​ൽ റെ​യി​ൽ​വേ സേ​വ​യും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ൾ ത​ങ്ങ​ളു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ഒ​ഴി​ഞ്ഞ കാ​ൻ, ഒ​രു കാ​റ്റ​റിം​ഗ് സ്റ്റാ​ളി​ന് പു​റ​ത്ത് വെ​ച്ചി​രു​ന്ന ച​വ​റ്റു​കു​ട്ട​യി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. “മാ​ലി​ന്യം എ​പ്പോ​ഴും ച​വ​റ്റു​കു​ട്ട​യി​ൽ ത​ന്നെ ഇ​ട​ണം” എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് യു​വാ​ക്ക​ൾ കാ​ൻ അ​തി​ലി​ട്ട​ത്. എ​ന്നാ​ൽ, ഇ​ത് ക​ണ്ട ക​ട​ക്കാ​ര​ൻ ഉ​ട​ൻ ത​ന്നെ പു​റ​ത്തേ​ക്ക് വ​രി​ക​യും, തന്‍റെ ക​ട​യി​ൽ നി​ന്ന് ഒ​ന്നും വാ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്തി​നാ​ണ് ഈ ​ച​വ​റ്റു​കു​ട്ട ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ചോ​ദി​ച്ച് യു​വാ​ക്ക​ളെ ത​ട​യു​ക​യു​മാ​യി​രു​ന്നു.

“പു​റ​ത്തു​നി​ന്ന് വാ​ങ്ങി​യ​താ​ണെ​ങ്കി​ൽ പു​റ​ത്തു​കൊ​ണ്ടു​പോ​യി ക​ള​യ​ണം. ഇ​ത് പൊ​തു​വാ​യ ച​വ​റ്റു​കു​ട്ട​യ​ല്ല, എ​ന്‍റെ സ്വ​കാ​ര്യ ച​വ​റ്റു​കു​ട്ട​യാ​ണ്” എ​ന്നാ​യി​രു​ന്നു ക​ട​ക്കാ​ര​ന്‍റെ വാ​ദം. ത​ന്‍റെ ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മേ ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​കാ​ശ​മു​ള്ളൂ എ​ന്ന് പ​റ​ഞ്ഞ ക​ട​ക്കാ​ര​ൻ, ച​വ​റ്റു​കു​ട്ട​യ്ക്കു​ള്ളി​ൽ ക​യ്യി​ട്ട് ആ ​ഒ​ഴി​ഞ്ഞ കാ​ൻ പു​റ​ത്തെ​ടു​ത്ത് യു​വാ​ക്ക​ൾ​ക്ക് തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

ച​വ​റ്റു​കു​ട്ട​യി​ലി​ട്ട മാ​ലി​ന്യം തി​രി​കെ എ​ടു​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് യു​വാ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ങ്കി​ലും ക​ട​ക്കാ​ര​ൻ ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​ക്ക​ൾ സ്റ്റാ​ളി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ശേ​ഷം കാ​നു​മാ​യി അ​വി​ടെ​നി​ന്നും മ​ട​ങ്ങി.

‘ജെം​സ് ഓ​ഫ് റെ​യി​ൽ​വേ’ എ​ന്ന എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​യ​ത്. റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോം പോ​ലൊ​രു പൊ​തു​സ്ഥ​ല​ത്ത് വെ​ച്ചി​രി​ക്കു​ന്ന ച​വ​റ്റു​കു​ട്ട ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ ക​ട​ക്കാ​ര​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും റെ​യി​ൽ​വേ സേ​വ പ്ര​തി​ക​രി​ച്ചു.

 

 

Related posts

Leave a Comment