ധ​നു​ഷ് ഇ​പ്പോ​ൾ എ​ന്നെ കാ​ണാ​തെ ഉ​റ​ങ്ങി​ല്ല, ആ​ദ്യ​ത്തെ അ​ക​ൽ​ച്ച​യൊ​ക്കെ പാ​ടേ​മാ​റി: മ​മ്മൂ​ട്ടി

വേ​ദി​യി​ൽ ത​ന്നെ പു​ക​ഴ്ത്തി​യ ധ​നു​ഷി​നെ​ക്കു​റി​ച്ച് ന​ർ​മം ക​ല​ർ​ത്തി​യ പ്ര​സം​ഗ​വു​മാ​യി മ​മ്മൂ​ട്ടി. മ​മ്മൂ​ട്ടി​യും ധ​നു​ഷും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ത​മി​ഴ് ചി​ത്രം ഓ​മി​ന്‍റെ കൊ​ച്ചി പ്രൊ​മോ​ഷ​നി​ടെ​യാ​യി​രു​ന്നു ആ​രാ​ധ​ക​രെ കൈ​യി​ലെ​ടു​ത്ത ആ ​പ്ര​സം​ഗം. ധ​നു​ഷി​ന് ആ​ദ്യം കു​റ​ച്ച് അ​ക​ൽ​ച്ച​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ൾ എ​ന്നെ കാ​ണാ​തെ ഉ​റ​ങ്ങി​ല്ലെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത് കൈ​യ​ടി​ക​ളോ​ടെ​യാ​ണ് സ​ദ​സ് സ്വീ​ക​രി​ച്ച​ത്.

‘ആ​ദ്യം ധ​നു​ഷി​ന് എ​ന്നോ​ട് ഒ​രു അ​ക​ൽ​ച്ച​യു​ണ്ടാ​യി​രു​ന്നു. ഞാ​ൻ വി​ടു​വോ?, ന​മ്മ​ള് ശ​ത്രു​വി​നെ മി​ത്ര​മാ​ക്കു​ന്ന ആ​ള​ല്ലേ, ഞാ​ൻ അ​ങ്ങ് ചേ​ർ​ത്തു​പി​ടി​ച്ചു. എ​ല്ലാം സെ​റ്റാ​ക്കി. ഇ​പ്പോ പു​ള്ളി​ക്കാ​ര​ന് എ​ന്നെ കാ​ണാ​തെ ഉ​റ​ക്കം വ​രി​ല്ല. ആ ​ക​ണ്ടീ​ഷ​നാ​ക്കി​യി​ട്ടു​ണ്ട്.

ആ​ദ്യം ത​ന്നെ പ​റ​യ​ണം, ഇ​തൊ​രു മ​ല​യാ​ള പ​ട​മ​ല്ല, ത​മി​ഴ് പ​ട​മാ​ണ്. പ​ക്ഷേ, നി​ങ്ങ​ളു​ടെ ഈ ​ആ​ഗ്ര​ഹ​വും ആ​വേ​ശ​വും കാ​ണു​മ്പോ​ൾ ഇ​തൊ​രു മ​ല​യാ​ള പ​ടം പോ​ലെ ത​ന്നെ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ഒ​രു മ​ല​യാ​ള പ​ട​ത്തി​ന് എ​ടു​ക്കു​ന്ന​തി​നേ​ക്കാ​ൾ മൂ​ന്നും നാ​ലും ഇ​ര​ട്ടി എ​ഫ​ർ​ട്ട് ഞാ​ൻ ഈ ​പ​ട​ത്തി​ന് വേ​ണ്ടി എ​ടു​ത്തി​ട്ടു​ണ്ട്.

എ​ന്നെ ഈ ​സി​നി​മ​യി​ലേ​ക്ക് വി​ളി​ക്കു​മ്പോ​ൾ സ​ത്യ​ത്തി​ൽ ഞാ​ൻ അ​ഭി​ന​യി​ക്കാ​ൻ പ​റ്റി​യ ഒ​രു അ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ല്ല. ഞാ​ൻ സം​വി​ധാ​യ​ക​നോ​ട് പ​റ​ഞ്ഞു, “എ​നി​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും” എ​ന്ന്. അ​പ്പോ​ൾ പു​ള്ളി പ​റ​ഞ്ഞു, “സാ​ർ, നി​ങ്ങ​ൾ​ക്ക് എ​പ്പോ സൗ​ക​ര്യ​മോ അ​പ്പോ എ​ടു​ക്കാം” എ​ന്ന്. അ​ങ്ങ​നെ ഒ​രു അ​ഞ്ചെ​ട്ട് മാ​സം ക​ഴി​ഞ്ഞി​ട്ടാ​ണ് ഞാ​ൻ ഷൂ​ട്ടി​ങ് തു​ട​ങ്ങി​യ​ത്.

അ​ത്ര​ത്തോ​ളം എ​ന്നെ ഈ ​സി​നി​മ​യ്ക്ക് ആ​വ​ശ്യ​മു​ണ്ടെ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ആ ​വേ​ഷം ചെ​യ്യാ​ൻ ത​യ്യാ​റാ​യ​ത്. പി​ന്നെ രാ​വും പ​ക​ലും ഷൂ​ട്ട് ഉ​ണ്ടാ​യി​രു​ന്നു, എ​ങ്കി​ലും ഇ​വ​രെ​ല്ലാം കൂ​ടെ ഉ​ള്ള​തു​കൊ​ണ്ട് വ​ലി​യ ബു​ദ്ധി​മു​ട്ടൊ​ന്നും തോ​ന്നി​യി​ല്ല. രാ​വി​ലെ എ​ണീ​റ്റ് ലൊ​ക്കേ​ഷ​നി​ലേ​ക്ക് പോ​കാ​ൻ ത​ന്നെ വ​ലി​യ ര​സ​മാ​യി​രു​ന്നു; എ​ല്ലാ​വ​രു​ടെ​യും ബ​ഹ​ള​വും സ​ന്തോ​ഷ​പൂ​ർ​വ്വ​മാ​യ സ​മ​യ​ങ്ങ​ളും. പി​ന്നെ മ​ദ്രാ​സി​ൽ ആ​യ​തു​കൊ​ണ്ട് ചെ​റി​യ ചി​ല സൗ​ക​ര്യ​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു.

ഈ ​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ. ആ ​മ​നു​ഷ്യ​നെ​ക്കു​റി​ച്ച് പ​റ​യ​ണം. പു​ള്ളി​ക്ക് ഭ​യ​ങ്ക​ര ആ​വേ​ശ​വും ആ​ഗ്ര​ഹ​വു​മാ​ണ്. സി​നി​മ അ​യാ​ൾ​ക്ക് ജീ​വ​നാ​ണ്. എ​വി​ടെ തൊ​ട്ടാ​ലും ന​മു​ക്ക് പു​ള്ളി​യെ കി​ട്ടും; സി​നി​മ​യു​ടെ ഏ​തു കാ​ര്യം ചോ​ദി​ച്ചാ​ലും പു​ള്ളി​യു​ടെ കൈ​യി​ൽ ഉ​ത്ത​ര​മു​ണ്ട്. പി​ന്നെ, പു​ള്ളി ഒ​രി​ക്ക​ലും ദേ​ഷ്യ​പ്പെ​ട്ട് ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. ചി​ല സ​മ​യ​ത്ത് ഷൂ​ട്ടിം​ഗി​ൽ ത​ട​സ​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളു​മൊ​ക്കെ ഉ​ണ്ടാ​കു​മ്പോ​ൾ, പു​ള്ളി അ​ത് ഡീ​ൽ ചെ​യ്യു​ന്ന​ത് ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ.

അ​തൊ​ക്കെ ചി​ല രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് പ​റ്റു​ന്ന പ​രി​പാ​ടി​യാ​ണ്. അ​ത്ര സി​മ്പി​ളാ​യി​ട്ടാ​ണ് പു​ള്ളി അ​തൊ​ക്കെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ന​മു​ക്കൊ​ക്കെ ചി​ല​പ്പോ​ൾ സ്ട്രെ​സ് ഉ​ണ്ടാ​കും, രാ​ത്രി ഒ​രു​പാ​ട് നേ​രം ഷൂ​ട്ട് നീ​ണ്ടു​പോ​കു​മ്പോ​ൾ ക്ഷീ​ണം തോ​ന്നും.

പ​ക്ഷേ പു​ള്ളി ചി​രി​ച്ചു​കൊ​ണ്ട് വ​ന്ന് സ്നേ​ഹ​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ പ​റ​യു​മ്പോ​ൾ, ന​മു​ക്ക് ‘നോ’ ​പ​റ​യാ​ൻ പോ​ലും തോ​ന്നി​ല്ല! അ​ത്ര​യും സ്വീ​റ്റാ​ണ് ആ ​മ​നു​ഷ്യ​ൻ.
ആ ​ഒ​രൊ​റ്റ കാ​ര​ണം കൊ​ണ്ടു മാ​ത്ര​മാ​ണ് ഞാ​ൻ അ​ത്ര​യും ദി​വ​സം ആ ​സി​നി​മ​യി​ൽ നി​ന്ന​ത്. പ​ല​പ്പോ​ഴും ക്ഷീ​ണ​വും വി​ഷ​മ​വു​മൊ​ക്കെ തോ​ന്നു​ണ്ടെ​ങ്കി​ലും നി​ന്നു​കൊ​ടു​ക്കും, അ​ത്ര​ത്തോ​ളം സ്നേ​ഹ​മാ​ണ് പു​ള്ളി കാ​ണി​ക്കു​ന്ന​ത്.

പി​ന്നെ, ഈ ​സി​നി​മ​യു​ടെ ക​ഥ​യും ക​ഥാ​പാ​ത്ര​വു​മൊ​ക്കെ എ​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മാ​യി. സ​ത്യം പ​റ​ഞ്ഞാ​ൽ ഈ ​യം​ഗ് സ്റ്റാ​ർ​സി​ന്‍റെ കൂ​ടെ​യൊ​ക്കെ ഞാ​ൻ അ​ഭി​ന​യി​ച്ചി​ട്ടേ​യി​ല്ല! ര​ജി​നി​കാ​ന്ത് സാ​ർ ആ ​ഒ​രു ലൈ​നി​ൽ ഒ​ക്കെ അ​ഭി​ന​യി​ച്ചു​പോ​യി, പി​ന്നെ കു​റെ നാ​ൾ ക​ഴി​ഞ്ഞി​ട്ടാ​ണ് ഞാ​ൻ ഈ ​സി​നി​മ​യി​ലൊ​ക്കെ അ​ഭി​ന​യി​ക്കു​ന്ന​ത്. ഈ ​പ​ട​ത്തി​ലു​ള്ള മ​റ്റു യൂ​ണി​റ്റ് ആ​ൾ​ക്കാ​രും, ക്യാ​മ​റാ​മാ​ൻ, മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ, പ്രൊ​ഡ്യൂ​സേ​ഴ്സ്, കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന പ്ര​ധാ​ന ന​ട​ന്മാ​ർ മു​ത​ൽ ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ വ​രെ… എ​ല്ലാ​വ​രും ഭ​യ​ങ്ക​ര വൈ​ബ് ആ​യി​രു​ന്നു!

ഇ​പ്പോ ഞാ​ൻ പ​റ​ഞ്ഞ​ല്ലോ ഇ​തി​ൽ അ​ഞ്ച് ഹീ​റോ​സ് ഉ​ണ്ടെ​ന്ന്. അ​തി​ൽ ഞാ​നൊ​ന്നും പെ​ടി​ല്ല കേ​ട്ടോ! ഈ ​പ​ട​ത്തി​ൽ സാ​യ് പ​ല്ല​വി അ​ഭി​ന​യി​ക്കു​ന്ന​ത് ഒ​രു ഇ​ൻ​സ്പെ​ക്ട​ർ വേ​ഷ​ത്തി​ലാ​ണ്. ഭ​യ​ങ്ക​ര ഇ​ൻ​സ്പെ​ക്ട​ർ ആ​ണ്! പേ​ടി​പ്പി​ക്ക​ലും ഇ​ടി​യും ഫൈ​റ്റും പി​ടി​യു​മൊ​ക്കെ ഉ​ണ്ട്. ന​ല്ല മാ​സ് ഡ​യ​ലോ​ഗ്സൊ​ക്കെ​യു​ണ്ട്. “പൂ​ച്ച ഇ​രു​ന്നി​ട്ട് പു​ലി​യെ​പ്പോ​ലെ ചാ​ടു​ക” എ​ന്ന് പ​റ​യി​ല്ലേ, അ​തു​പോ​ലെ​യു​ള്ള കി​ടി​ല​ൻ ആ​ക്ഷ​ൻ സീ​നു​ക​ളൊ​ക്കെ​യാ​ണ് സാ​യ് പ​ല്ല​വി​യു​ടേ​ത്.

എ​നി​ക്ക് തോ​ന്നു​ന്നു ഈ ‘​രാ​മാ​യ​ണം’ സി​നി​മ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ, ഇ​താ​യി​രി​ക്കും സാ​യ് പ​ല്ല​വി​യു​ടെ ആ​ദ്യ​ത്തെ ആ​ക്ഷ​ൻ പ​ടം! ആ ​ഫൈ​റ്റ് സീ​നു​ക​ളൊ​ക്കെ ചെ​യ്യു​മ്പോ​ൾ ന​മു​ക്ക് തോ​ന്നും, ഇ​വ​ർ ശ​രി​ക്കും എ​ന്തെ​ങ്കി​ലും ക​രാ​ട്ടെ​യോ മ​റ്റോ പ​ഠി​ച്ചി​ട്ടു​ണ്ടോ എ​ന്ന്! അ​ത്ര​യും സി​ൻ​സി​യ​ർ ആ​യി​ട്ടാ​ണ് ചെ​യ്യു​ന്ന​ത്.

പൊ​ടി​യും ത​ട്ട​യു​മൊ​ക്കെ പ​റ്റി, താ​ഴെ വീ​ഴു​ന്ന​തൊ​ക്കെ ഉ​ണ്ട്, എ​ങ്കി​ലും അ​തൊ​ന്നും നോ​ക്കാ​തെ നാ​യ​ക​ന്മാ​രെ​പ്പോ​ലെ അ​ത്ര​യും സ്ട്രോം​ഗ് ആ​യി​ട്ടാ​ണ് ചെ​യ്യു​ന്ന​ത്. എ​നി​ക്ക് തോ​ന്നു​ന്നു വി​ജ​യ​ശാ​ന്തി​ക്ക് ശേ​ഷം അ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ആ​ക്ഷ​ൻ ഹീ​റോ​യി​ൻ. അ​ല്ല, ആ​ക്ഷ​ൻ ഹീ​റോ സാ​യ് പ​ല്ല​വി​യാ​ണ്!

ധ​നു​ഷി​നെ​പ്പ​റ്റി ഞാ​ൻ പ്ര​ത്യേ​കി​ച്ച് ഒ​ന്നും പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. ധ​നു​ഷ് നേ​ര​ത്തെ പ​റ​ഞ്ഞ​താ​ണ​ല്ലോ കാ​ര്യ​ങ്ങ​ളെ​ല്ലാം. ഈ ​വേ​ദി​യി​ൽ വ​ന്ന് പു​ള്ളി എ​ന്നെ​പ്പ​റ്റി പ​റ​ഞ്ഞ​തൊ​ക്കെ കേ​ട്ട് ഞാ​ൻ ശ​രി​ക്കും അ​മ്പ​ര​ന്നു​പോ​യി! എ​ന്നെ​പ്പ​റ്റി ഞാ​ൻ പോ​ലും കേ​ട്ടി​ട്ടും അ​റി​ഞ്ഞി​ട്ടും ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളൊ​ക്കെ​യാ​ണ് പു​ള്ളി പ​റ​ഞ്ഞ​ത്.

പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ൾ ലൊ​ക്കേ​ഷ​നി​ൽ ക​ഴി​ഞ്ഞ​ത്. പു​ള്ളി​യു​ടെ അ​ച്ഛ​ൻ (ക​സ്തൂ​രി രാ​ജ) ഒ​രു വ​ലി​യ ഡ​യ​റ​ക്ട​റാ​ണെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മ​ല്ലോ. ഈ ​അ​ടു​ത്തി​ടെ പു​ള്ളി​യു​ടെ അ​ച്ഛ​ൻ അ​ഭി​ന​യി​ച്ച ഒ​രു സി​നി​മ ഞാ​ൻ യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ടു ‘ഹ​ബീ​ബി’ എ​ന്ന് പ​റ​യു​ന്ന ഒ​രു പ​ടം. അ​പൂ​ർ​വ്വ​മാ​യി ത​മി​ഴി​ൽ വ​രു​ന്ന ഒ​രു മു​സ്ലിം ബാ​ക്ക്ഗ്രൗ​ണ്ടി​ലു​ള്ള ക​ഥ​യാ​ണ്.

സ​ത്യം പ​റ​ഞ്ഞാ​ൽ പു​ള്ളി ഇ​ങ്ങ​നെ​യൊ​ക്കെ അ​ഭി​ന​യി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തി​യ​തേ​യി​ല്ല; ക​ണ്ടി​ട്ട് ഞാ​ൻ ഞെ​ട്ടി​പ്പോ​യി. ധ​നു​ഷി​ന്‍റെ അ​ച്ഛ​ൻ ത​ന്നെ​യാ​ണ്, യാ​തൊ​രു സം​ശ​യ​വു​മി​ല്ല, അ​ത്ര​യും ന​ന്നാ​യി​ട്ടാ​ണ് ആ ​മ​നു​ഷ്യ​ൻ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്! ഞാ​ൻ ചു​മ്മാ ധ​നു​ഷി​നോ​ട് അ​ത് പ​റ​ഞ്ഞ​പ്പോ​ൾ പു​ള്ളി​ക്ക് അ​ത്ര​യും സ​ന്തോ​ഷ​മാ​യി. ഒ​രാ​ളെ ക​ണ്ട് ന​ല്ല​താ​ണെ​ന്ന് പ​റ​യു​ന്ന​ത് കൊ​ണ്ട് ന​മു​ക്ക് യാ​തൊ​രു ന​ഷ്ട​വു​മി​ല്ല​ല്ലോ; മോ​ശ​മാ​ണെ​ന്ന് പ​റ​യാ​ൻ മാ​ത്രം ന​മ്മ​ൾ സൂ​ക്ഷി​ച്ചാ​ൽ മ​തി.

പി​ന്നെ, ഈ ​സി​നി​മ​യി​ൽ ഞാ​ൻ വി​ല്ല​നാ​ണോ ഹീ​റോ ആ​ണോ എ​ന്ന് എ​നി​ക്ക് ത​ന്നെ ഇ​തു​വ​രെ മ​ന​സ്സി​ലാ​യി​ട്ടി​ല്ല! എ​ന്തു​വാ​യാ​ലും ശ​രി, പ​ടം വ​ര​ട്ടെ. പ​ടം വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​ൻ ആ ​ഒ​രു ആ​കാം​ക്ഷ ഉ​ണ്ടാ​വു​മ​ല്ലോ, സി​നി​മ എ​ങ്ങ​നെ​യി​രി​ക്കും, എ​ന്താ​യി​രി​ക്കും എ​ന്നൊ​ക്കെ അ​റി​യാ​ൻ. പ​ക്ഷേ, പ​റ​യു​ക​യാ​ണെ​ങ്കി​ൽ ഇ​തൊ​രു ന​ല്ല ക​ഥ​യാ​ണ്, വ​ള​രെ ശ​ക്ത​മാ​യൊ​രു വി​ഷ​യം.

ര​ണ്ട് സ്റ്റേ​റ്റു​ക​ൾ ത​മ്മി​ലു​ള്ള ക​ഥ. ര​ണ്ട് ക്ഷേ​ത്ര​ന​ഗ​ര​ങ്ങ​ൾ, ഒ​ന്ന് തി​രു​പ്പ​തി, മ​റ്റൊ​ന്ന് തി​രു​വ​ണ്ണാ​മ​ല. ഈ ​ര​ണ്ട് ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണ്, ആ ​ര​ണ്ട് ക്ഷേ​ത്ര​ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ക​ഥ. ന​മ്മ​ൾ സാ​ധാ​ര​ണ കാ​ണു​ന്ന താ​ര​ങ്ങ​ളൊ​ന്നു​മ​ല്ല ഇ​തി​ലു​ള്ള​ത്, യ​ഥാ​ർ​ത്ഥ മ​നു​ഷ്യ​രു​ണ്ട്. ന​മു​ക്ക് ത​ന്നെ അ​ധി​കം പ​രി​ച​യ​മി​ല്ലാ​ത്ത, ന​മ്മ​ൾ കാ​ണാ​ത്ത ഒ​രു​പാ​ട് മ​നു​ഷ്യ​രു​ണ്ട്. അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നാ​ണ് ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​കു​ന്ന​ത്.

ഇ​പ്പോ​ൾ തി​രു​വ​ണ്ണാ​മ​ല​യി​ലൊ​ക്കെ ഉ​ള്ള ‘മ​ല​യാ​ളി​ക​ൾ’ എ​ന്ന് പ​റ​യു​ന്ന ഒ​രു കൂ​ട്ട​രു​ണ്ട്, ന​മ്മ​ള​ല്ല കേ​ട്ടോ, മ​ല​യി​ൽ താ​മ​സി​ക്കു​ന്ന ആ​ൾ​ക്കാ​രെ​യാ​ണ് അ​വ​ർ അ​ങ്ങ​നെ വി​ളി​ക്കു​ന്ന​ത്. ഈ ​മ​ല​യാ​ളി​ക​ളാ​ണ് അ​വി​ടെ കൂ​ടു​ത​ൽ മ​രം വെ​ട്ടു​ന്ന ജോ​ലി​ക​ളൊ​ക്കെ ചെ​യ്യു​ന്ന​ത്. അ​വ​രു​ടെ​യൊ​ക്കെ ക​ഥ​യാ​ണ് ഈ ​സി​നി​മ.

ര​ക്ത​ച​ന്ദ​നം വെ​ട്ടു​ക​യെ​ന്ന​തൊ​ക്കെ വ​ലി​യ ക്രൈം ​അ​ല്ലേ? ര​ണ്ട് സ്റ്റേ​റ്റി​ന്‍റെ ബോ​ർ​ഡ​റി​ലു​ള്ള, ആ ‘​ശേ​ഷാ​ച​ലം’ വ​ന​മേ​ഖ​ല​യി​ൽ. അ​വി​ടെ മ​രം വെ​ട്ടു​ന്ന ആ​ൾ​ക്കാ​രു​ടെ ക​ഥ​യാ​ണ്. അ​ത് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ഭ​യ​ങ്ക​ര ട​ച്ചി​ങ് ആ​ണ്. ഇ​തി​ൽ ഇ​ന്ദ്ര​ൻ​സി​ന്‍റെ​യൊ​ക്കെ ക​ഥാ​പാ​ത്രം ത​ക​ർ​പ്പ​ൻ പെ​ർ​ഫോ​മ​ൻ​സ് ആ​ണ്, ഞാ​ൻ അ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ഒ​ന്നും പ​റ​യു​ന്നി​ല്ല. ഇ​നി കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക​ല്ലേ ഉ​ള്ളൂ, ആ ​സി​നി​മ തി​യ​റ്റ​റി​ൽ വ​രു​ന്ന​ത് വ​രെ കു​റ​ച്ചു കൂ​ടി ഒ​ന്ന് സ​ഹി​ക്കു​ക. സ​ഹി​ക്കേ​ണ്ടി വ​രി​ല്ല, ഫു​ൾ ഐ​റ്റം​സ് പാ​ക്ക് ചെ​യ്ത് റെ​ഡി​യാ​ക്കി വെ​ച്ചി​ട്ടു​ണ്ട്.

സി​നി​മ തു​ട​ങ്ങു​മ്പോ​ൾ എ​വി​ടെ​യൊ​ക്കെ​യോ നി​ന്ന് വ​ന്നു കൂ​ടു​ന്ന ആ​ൾ​ക്കാ​ർ, ഒ​രു നാ​ല​ഞ്ച് ദി​വ​സം ക​ഴി​യു​മ്പോ​ൾ ഒ​രു ഫാ​മി​ലി പോ​ലെ​യാ​യി മാ​റും. ന​മ്മ​ൾ ത​മ്മി​ലു​ള്ള ആ ​ഒ​രു റി​ലേ​ഷ​ൻ​ഷി​പ്പ് അ​വി​ടെ ബി​ൽ​ഡ് അ​പ്പ് ആ​കും. അ​ത് എ​ല്ലാ​വ​ർ​ക്കും പ​റ​ഞ്ഞാ​ൽ മ​ന​സ്സി​ലാ​കു​മോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല. ചേ​ട്ട​ൻ, അ​നി​യ​ൻ, അ​മ്മ. അ​ങ്ങ​നെ ആ​ൾ​ക്കാ​രു​മാ​യി​ട്ടു​ള്ള ഒ​രു ആ​ത്മ​ബ​ന്ധം, പൂ​ർ​ണ​മാ​യി​ല്ലെ​ങ്കി​ലും ആ ​ചെ​റി​യൊ​രു നൂ​ലി​ന്‍റെ ഇ​ഴ​യ​ടു​പ്പം പോ​ലെ ന​മ്മ​ളെ ഇ​മോ​ഷ​ണ​ലി ക​ണ​ക്റ്റ് ചെ​യ്യും.

അ​തു​പോ​ലെ​യാ​ണ് ഈ ​സി​നി​മ​യി​ലെ എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും പ​ര​സ്പ​രം ഇ​ട​ചേ​ർ​ന്ന് ക​ണ​ക്ടാ​യി നി​ന്ന​ത്. അ​തു​കൊ​ണ്ട് ലൊ​ക്കേ​ഷ​നി​ൽ ആ​ർ​ക്കും യാ​തൊ​രു ഈ​ഗോ പ്ര​ശ്ന​ങ്ങ​ളോ ബു​ദ്ധി​മു​ട്ടു​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല. രാ​വി​ലെ സ​മ​യ​ത്തി​ന് വ​രു​ന്നു, ഡ​യ​ലോ​ഗ് പ​റ​യു​ന്നു. ക്യാ​മ​റ​യ്ക്ക് മു​ന്നി​ലും പി​ന്നി​ലും ഞ​ങ്ങ​ൾ അ​ങ്ങ​നെ എ​ത്ര​യോ ദി​വ​സ​ങ്ങ​ൾ ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നു! രാ​വി​ലെ ര​ണ്ട​ര മ​ണി​ക്കൂ​ർ ദൂ​ര​മൊ​ക്കെ യാ​ത്ര ചെ​യ്താ​ണ് പ​ല​പ്പോ​ഴും ഷൂ​ട്ടിം​ഗി​ന് പോ​യി​രു​ന്ന​ത്. അ​ത്ര​യും ക​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള ഒ​രു പ​ട​മാ​ണി​ത്.”

Related posts

Leave a Comment