12 ദിവസത്തെ തെക്കേ അമേരിക്കൻ പര്യടനത്തിന്റെ സമാപന ഭാഗമായി പെറുവിലെത്തിയ ലിയോ പതിനാലാമൻ മാർപാപ്പ, ലിമയിലെ വ്യോമതാവളത്തിൽ നടന്ന യാത്രയയപ്പ് കുർബാനയിൽ പങ്കെടുക്കാൻ പ്രത്യേക വാഹനമായ ‘പോപ്പ് മൊബൈലിൽ’ സഞ്ചരിക്കവേ ആൾക്കൂട്ടത്തിൽനിന്ന് നിന്ന് ഒരാൾ എറിഞ്ഞ ജപമാല മാർപാപ്പയുടെ കണ്ണിന് സമീപം കൊള്ളുകയായിരുന്നു.
കണ്ണിന് സമീപം ജപമാല കൊണ്ടതിനെത്തുടർന്ന് അദ്ദേഹം കണ്ണ് തിരുമ്മുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അപ്രതീക്ഷിതമായി ഇത്തരമൊരു സംഭവമുണ്ടായെങ്കിലും, പരിക്കുകളൊന്നും ഏൽക്കാതെ മാർപാപ്പ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത് തുടരുകയും നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. തന്റെ മാതൃരാജ്യമെന്ന് വിശേഷിപ്പിച്ച പെറുവിലെ ആറുദിവസത്തെ സന്ദർശനത്തിനിടെ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
