‘രാ​ജ്യ​ദ്രോ​ഹി​ക​ൾ​ക്കും ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്കും വേ​ണ്ടി സ​ർ​ക്കാ​ർ കു​ട്ടി​ക​ളെ വേ​ർ​തി​രി​ച്ചു കാ​ണു​ന്നു’: കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ൽ ബാ​ല​ഗോ​കു​ലം പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ മ​യി​ൽ​പ്പീ​ലി​യു​ടെ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യ്ക്ക് അ​നു​മ​തി റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. സ​ർ​ക്കാ​ർ രാ​ജ്യ​ദ്രോ​ഹി​ക​ൾ​ക്കും ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്കും വേ​ണ്ടി കു​ട്ടി​ക​ളെ വേ​ർ​തി​രി​ച്ചു കാ​ണു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ല​ഗോ​കു​ലം വ​ർ​ഗീ​യ പ്ര​സ്ഥാ​ന​മാ​ണോ​യെ​ന്ന് ചോ​ദി​ച്ച കെ. ​സു​രേ​ന്ദ്ര​ൻ ബാ​ല​ഗോ​കു​ല​ത്തി​ന് പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​മ​തി ഇ​ല്ലെ​ങ്കി​ൽ ആ​രും ന​ട​ത്തേ​ണ്ടെ​ന്നും പ​റ​ഞ്ഞു. പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​റ്റ് സം​ഘ​ട​ന​ക​ൾ​ക്ക് എ​ല്ലാ അ​നു​മ​തി​യും ന​ൽ​കു​ന്നു. സ​ർ​ക്കാ​ർ ആ​ദ്യം അ​നു​മ​തി ന​ൽ​കി. ജി​ല്ലാ​ത​ല പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​നീ​തി. ഒ​രു​കാ​ല​ത്തും വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത ബാ​ല​ഗോ​കു​ല​ത്തി​ന് ഭ്ര​ഷ്ട് ക​ൽ​പി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​ക്കും മു​സ്‌​ലിം ലീ​ഗി​നും പ​രീ​ക്ഷ​യ്ക്ക് അ​നു​മ​തി ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ൽ ബാ​ല​ഗോ​കു​ല​ത്തി​നും ന​ൽ​ക​ണം. രാ​ജ്യ​ദ്രോ​ഹി​ക​ൾ​ക്കും ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്കും വേ​ണ്ടി കു​ട്ടി​ക​ളെ വേ​ർ​തി​രി​ച്ചു കാ​ണു​ക​യാ​ണ് സ​ർ​ക്കാ​ർ. സ​ർ​വ​ശി​ക്ഷ അ​ഭി​യാ​നി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​സ്‌​ലിം ലീ​ഗി​ന്‍റെ​യും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ​യും ആ​ളു​ക​ളെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്നു. എ​ല്ലാ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment