23ാം വ​യ​സി​ൽ ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന്‍റെ നെ​റു​ക​യി​ൽ! ര​ണ്ട് കാ​ലി​ൽ നി​വ​ർ​ന്നു​നി​ന്ന് ജ​പ്പാ​നെ കൈ​യി​ലെ​ടു​ത്ത ‘ഫു​ത’

ജ​പ്പാ​നി​ലെ ചി​ബ സി​റ്റി മൃ​ഗ​ശാ​ല​യി​ലെ ‘ഫു​ത’ എ​ന്ന 23-കാ​ര​നാ​യ ചു​വ​ന്ന പാ​ണ്ട​യെ (Red Panda) ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ ചു​വ​ന്ന പാ​ണ്ട​യാ​യി ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചു.

2003 ജൂ​ലൈ 5ന് ​ജ​നി​ച്ച ഫു​ത​യ്ക്ക് നി​ല​വി​ൽ 23 വ​യ​സും 135 ദി​വ​സ​വും പ്രാ​യ​മു​ണ്ട്. സാ​ധാ​ര​ണ​യാ​യി ചു​വ​ന്ന പാ​ണ്ട​ക​ളു​ടെ ആ​യു​സ് 12 മു​ത​ൽ 17 വ​ർ​ഷം വ​രെ​യാ​ണ്. യു​എ​സി​ലെ ‘ടെ​യ്‌​ല​ർ’ എ​ന്ന പാ​ണ്ട​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന 21 വ​ർ​ഷ​വും 265 ദി​വ​സ​വും പ്രാ​യ​മു​ള്ള റെ​ക്കോ​ർ​ഡാ​ണ് ഫു​ത ഇ​പ്പോ​ൾ മ​റി​ക​ട​ന്നി​രി​ക്കു​ന്ന​ത്.

2005-ൽ ​പി​ൻ​കാ​ലു​ക​ളി​ൽ നി​വ​ർ​ന്നു​നി​ൽ​ക്കാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വി​ലൂ​ടെ ജ​പ്പാ​നി​ലു​ട​നീ​ളം ഫു​ത ത​രം​ഗം സൃ​ഷ്ടി​ച്ചി​രു​ന്നു. ഈ ​അ​പൂ​ർ​വ്വ ശീ​ലം കാ​ര​ണം ഒ​രു ടി​ൻ ഡ്രി​ങ്ക് പ​ര​സ്യ​ത്തി​ലും ഫു​ത ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്.

ഇ​ട​യ്ക്കി​ടെ ചെ​റി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും, മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ അ​ക​ത്തു​ക​ഴി​യാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ഫു​ത​യ്ക്ക് നി​ല​വി​ൽ ന​ല്ല വി​ശ​പ്പും ആ​രോ​ഗ്യ​വു​മു​ണ്ടെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment