ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഖുശ്ബു വീണ്ടുമൊരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു. പവന് കല്യാണ്‍ നായകനാകുന്ന കുടുംബചിത്രത്തിലൂടെയാണ് ഖുശ്ബു തിരിച്ചുവരുന്നത്. കീര്‍ത്തി സുരേഷാണ് ഈ സിനിമയില്‍ നായികയായെത്തുന്നത്. പവന് കല്യാണിനൊപ്പം ഖുശ്ബു ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ത്രിവിക്രം ശ്രീനിവാസനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷമാണു താന്‍ ചെയ്യുന്നതെന്നും തെലുങ്ക് നന്നായി സംസാരിക്കാന്‍ അറിയാവുന്നതുകൊണ്ട് താന്‍ തന്നെയായിരിക്കും തന്റെ കഥാപാത്രത്തിനു ശബ്ദം നല്‍കുകയെന്നും ഖുശ്ബു വ്യക്തമാക്കി.
Related posts
-
ബാലു വർഗീസിനെതിരെ യുവതിയുടെ ലൈംഗികാരോപണം; പോസ്റ്റ് ഷെയർ ചെയ്ത് സുഷിൻ ശ്യാം
നടൻ ബാലു വർഗീസിനെതിരെ യുവതി ഉന്നയിച്ച ആരോപണ വാർത്തയുടെ പോസ്റ്റ് ഷെയർ ചെയ്ത് സംഗീത സംവിധായകൻ സുഷിൻ ശ്യാം. വാർത്തയുടെ ന്യൂസ്... -
വിഎഫ്എക്സ് പിഴവുകൾ കണ്ടെത്താൻ ശ്രമിക്കരുത്, തുറന്ന മനസോടെ രാമായണം കാണണം: അഭ്യർഥിച്ച് യഷ്
റിലീസിനൊരുങ്ങുന്ന രാമായണം എന്ന ബ്രഹ്മാണ്ഡ ചിത്രം തുറന്ന മനസോടെ കാണണമെന്നും വിഎഫ്എക്സിലെ ചെറിയ ചെറിയ തെറ്റുകൾ ചൂണ്ടിക്കാട്ടരുതെന്നും രാമായണയുടെ കോ-പ്രൊഡ്യൂസറും നടനുമായ... -
കീർത്തിയും രാധികയും നേർക്കുനേർ; ’അക്ക’ ട്രെയിലർ തരംഗം
ബോളിവുഡ് താരം രാധിക ആപ്തെയും മലയാളിതാരം കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ക്രൈം പരമ്പര “അക്ക’യുടെ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ. യാഷ്...
