ഓട്ടോയിൽ കയറിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ; രക്ഷിതാക്കളുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു

ktm-peedanam

തൊടുപുഴ: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ റിമാൻഡ് ചെയ്തു. തൊടുപുഴ കാരികൊമ്പിൽ ഷൈജു (30)വിനെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിലേയ്ക്കു പോകാൻ ഓട്ടോയിൽ കയറിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വഴിയിൽ ഓട്ടോ നിർത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി ബഹളം വച്ചതോടെ വഴിയിൽ ഇറക്കിവിടുകയായിരുന്നു.

വീട്ടിലെത്തിയ പെൺകുട്ടി വിവരങ്ങൾ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ തൊടുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മുട്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts