രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിൽ ദിലീപിന്റെ നായികയായി നമിത പ്രമോദ് വീണ്ടും. 2016ൽ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾകൂടി പൂർത്തിയാകാനുണ്ട്. 18നു നമിത ചിത്രത്തിന്റെ സെറ്റിലെത്തിയേക്കും. നമിതയെ കൂടാതെ തമിഴ് നടൻ സിദ്ധാർഥും ബോബി സിൻഹയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യൻ താരം തമന്ന കമ്മാരസംഭവത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുമെന്നു നേരത്തെ വാർത്തകളുണ്ടായിരുന്നു. മൂന്നു വ്യത്യസ്ത കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ദിലീപ് മൂന്നു ഗെറ്റപ്പുകളിലാണു വരുന്നത്.
Related posts
തബുവിനെ തേടി അന്തര്‍ദേശീയ അവസരം
ഇന്ത്യന്‍ അഭിനേതാക്കളെ തേടി അന്തര്‍ദേശീയ അവസരങ്ങള്‍ വരുന്നത് ഇപ്പോള്‍ സാധാരണയായി മാറിയിരിക്കുന്നു. ബോളിവുഡ് താരം തബുവിനാണ് ഏറ്റവുമൊടുവില്‍ അത്തരത്തില്‍ ഒരു ശ്രദ്ധേയ...സാരിയില്‍ സുന്ദരിയായി അപർണ; വൈറലായി വീഡിയോ
അഭിനയത്തിനുപുറമേ ബിസിനസ് രംഗത്തും ചുവടുറപ്പിച്ചിരിക്കുകയാണ് അപർണ ബാലമുരളി. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിനു ചുക്കാൻ പിടിച്ചത് അപർണയുടെ എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന...റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുകളിലൊന്ന്. സോഷ്യൽ മീഡിയ വന്നപ്പോൾ സിനിമയ്ക്കു വലിയ തുണയും പ്രോത്സാഹനവുമാകുമെന്നു പലരും വിലയിരുത്തിയിരുന്നു. എന്നാൽ,...