ഫ്രന്റ് എല്‍ഇഡി ഫ്ളാഷ് സഹിതമുള്ള ഇന്ത്യയിലെ ആദ്യത്തെ ടാബ്ലെറ്റ് ഐബോള്‍ സ്ലൈഡ് ഗോര്‍ജിയോ കേരള വിപണിയിലെത്തി. 4ജി നെറ്റ്വര്ക്കില് പ്രവര്‍ത്തിക്കുന്ന ടാബിന് 7,725 രൂപമാത്രമാണ് വില. രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വൈ-കേബിള്‍ യുഎസ്ബി ഹബ് ഇതിന്റെ പ്രത്യേകതയാണ്.
എല്ലാ എല്‍റ്റിഇ ബാന്‍ഡുകളും 4ജി ടാബ്ലറ്റില് ഉപയോഗിക്കാം. ഏഴിഞ്ച് വലിപ്പമുള്ള എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, ഇന്റല്‍ ക്വാഡ്-കോര്‍ 1.0 ജിഗാഹെട്സ് പ്രോസസര്‍, ഒരു ജിബി റാം, 8 ജിബി ബില്‍റ്റ് ഇന്‍ മെമ്മറി, മാലി ടി 720 ഗ്രാഫിക്സ് കാര്‍ഡ്, എല്‍ഇഡി ഫ്ളാഷ് സഹിതമുള്ള എന്‍ഹാന്‍സ്ഡ് 8 എംപി റിയര്‍, 5 എംപി ഫ്രന്റ് കാമറകള്‍, 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍.
ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ് ആണ് ഈ ഡ്യുവല്‍ സിം ടാബിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. അഞ്ച് ഡിറ്റാച്ചബിള്‍ ലെന്‍സുകള്‍ പ്രത്യേകം വാങ്ങാന്‍ സൗകര്യമുണ്ട്.