ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. കേന്ദ്ര ബജറ്റില്‍ വിവിധ തരം വാഹനങ്ങള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് ഏര്‍പ്പെടുത്തിയതാണ് മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എന്ന് മുതലാകും വില വര്‍ധനവ് പ്രാബല്യത്തില്‍ വരിക എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
വായു മലിനീകരണവും ഗതാഗതകുരുക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് ഏര്‍പ്പെടുത്തുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കിയിരുന്നു. മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ കാര്‍ വില അഞ്ചു ശതമാനം വരെ ഉയര്‍ത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.