സ്യുവി ലുക്കുമായെത്തി എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിപണിയിലെ താരമായി മാറിയ റെനോ ക്വിഡിന്റെ ഒരു ലീറ്റര്‍ എന്ജിന് വകഭേദവുമായാണ് റെനോ ഓട്ടോ എക്സ്!പോയിലെത്തിലെത്തിയത്. ഇതോടൊപ്പം എഎംടിയുള്ള ക്വിഡും പ്രദര്‍ശനത്തിനുണ്ടായിരുന്നു. െ്രെഡവിങ്ങില്‍ ക്ലച്ച് ഒഴിവാക്കുന്ന എഎംടി സാങ്കേതിക വിദ്യയ്ക്ക് ഈസി ആര് എടി എന്നാണ് റെനോ പേരിട്ടിരിക്കുന്നത്. ഒരു ലീറ്റര്‍ എന്‍ജിനുള്ള ക്വിഡിനാണ് അഞ്ച് സ്പീഡ് ഈസി ആര് എടി ലഭ്യമാക്കുക.
സാധാരണ എഎംടി കാറുകളിലേതുപോലെ പോലെ ഗീയര്‍ ലിവര്‍ ക്വിഡിനില്ല. പകരം ഷിഫ്ട് കണ്ട്രോള് ഡയലാണ് നല്‍കിയിരിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ എസി നോബുകള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഡയല് തിരിച്ച് റിവേഴ്സ്, ന്യൂട്രല്‍, െ്രെഡവ് മോഡുകള്‍ തിരഞ്ഞെടുക്കാം. കയറ്റത്തില്‍ നിര്‍ത്തി എടുക്കുമ്പോള്‍ വണ്ടി പിന്നിലേയ്ക്ക് നീങ്ങാതെ തടയുന്ന ക്രോള്‍ ഫങ്ഷനും എഎംടി ക്വിഡിനുണ്ട്. ആള്‍ട്ടോ കെ 10, ഹ്യുണ്ടായി ഇയോണ്‍ 1.0 ലീറ്റര്‍ എന്നിവയോട് മത്സരിക്കുന്ന 1000 സിസി ക്വിഡ് ഒക്ടോബറോടെ വിപണിയിലെത്തും. നാല് ലക്ഷം രൂപയ്ക്കടുത്തായിരിക്കും ഇതിനു വില.
ക്വിഡിന്റെ ഒരു ലീറ്റര്‍ പെട്രോള്‍ എന്ജിന് 77 ബിഎച്ച്പി90 എന്‍എം ആയിരിക്കും ശേഷി. ഇയോണിനോടും ആള്‍ട്ടോ കെ 10 നോടും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇത് ധാരാളം മതി.
നിലവില്‍ 800 സിസി പെട്രോള്‍ എന്‍ജിനുള്ള ക്വിഡ് വിപണിയിലെത്തി നാല് മാസം കൊണ്ട് ഒരു ലക്ഷത്തോളം ബുക്കിങ്ങാണ് നേടിയത്. ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള 10 കാറുകളുടെ പട്ടികയില്‍ 2015 ഡിസംബറില്‍ ക്വിഡ് ഉണ്ടായിരുന്നു.
ഹ്യുണ്ടായി ഇയോണിനെ വില്‍പ്പനയില്‍ പിന്തള്ളിയാണ് ക്വിഡ് ഈ സ്ഥാനം സ്വന്തമാക്കിയത്. രണ്ട് മാസമാണ് ഇപ്പോള്‍ ക്വിഡിന്റെ വെയ്റ്റിങ് പീരിയഡ്.