വിലക്കയറ്റവും അഴിമതിയും വര്‍ധിച്ചസാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ ജനം താഴെയിറക്കും: ആന്റണി രാജു

klm-rajuകൊല്ലം: വിലക്കയറ്റവും അഴിമതിയും മൂലം പൊറുതിമുട്ടിയ ജനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് മുന്‍ എംഎല്‍എ അഡ്വ.ആന്റണി രാജു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ നേതൃസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തകരുന്ന കാര്‍ഷിക മേഖലെയും കയര്‍-കശുവണ്ടി-മത്സ്യമേഖലകളെയും രക്ഷിക്കാനും വര്‍ഗീയതയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനും കേരളത്തിന്റെ വികസനത്തിനും എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.

ജില്ലാ കണ്‍വീനര്‍ അഡ്വ.എച്ച്.രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നേതാക്കളായ വാമനപുരം പ്രകാശ്കുമാര്‍, ജോസ് പാറേക്കാട്ടില്‍, അഡ്വ.ഫ്രാന്‍സിസ് ജെ.നെറ്റോ, പ്രാക്കുളം പ്രകാശ്, പേരൂര്‍ സജീവ്, റെജി ഉമ്മന്‍, അഡ്വ.ടി.പി.ജേക്കബ്, എം.കെ.വര്‍ഗീസ്, ജോളിയില്‍ ജോണ്‍സണ്‍, കല്ലട സോളമന്‍, എഫ്.ജെ.അല്‍ഫോണ്‍സ്, ചവറ രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു.

പാര്‍ട്ടിയുടെ നിയോജക മണ്ഡലം കണ്‍വീനര്‍മാരായി ആര്‍.എസ്.ജമനീഷ-കൊട്ടാരക്കര, കെ.ഗോപാലകൃഷ്ണന്‍-കൊല്ലം, എം.ഷിനാസ്-ഇരവിപുരം,  അഡ്വ.എന്‍.ജയചന്ദ്രന്‍-ചാത്തന്നൂര്‍, സെല്‍വരാജ് ഫ്രാന്‍സിസ്-കുണ്ടറ, ഷാജി സാം-കുന്നത്തൂര്‍, എസ്. രവീന്ദ്രന്‍-ചവറ,ജി.അനില്‍-കരുനാഗപ്പള്ളി,ബിന്ദു ബാബു-ചടയമംഗലം, കെ.തോമസ്-പുനലൂര്‍, പി.ടി.അലക്‌സാണ്ടര്‍-പത്തനാപുരം എന്നിവരെ തെരഞ്ഞെടുത്തു.

Related posts