ഛണ്ഡീഗഡ്: പഞ്ചാബില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേര്‍ക്ക് ആസിഡ് ആക്രമണം. ഗുര്‍ദാസ്പൂരില്‍ സ്കൂളില്‍നിന്നു വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ അക്രമി സംഘം പെണ്‍കുട്ടികള്‍ക്കു നേര്‍ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ പൊള്ളലേറ്റ രണ്്ടു പെണ്‍കുട്ടികളെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിനുശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ആക്രമണത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ഗുര്‍ദാസ്പുര്‍ പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.