തിരുവനന്തപുരം: നേമത്ത് മത്സരിക്കാമോ എന്ന വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടി പറയാൻ ഇല്ലെന്ന് പ്രതിപക്ഷനേതാവ് സതീശന് . ദിവസവും എനിക്ക് എതിരെ 10 കാർഡ് ഇറക്കുകയാണ്. നല്ല സംസ്കാരവും നിലവാരവും ഉള്ള ആളാണ് ശിവന്‍കുട്ടി. എനിക്ക് അത്രയും നിലവാരവും സംസ്കാരവും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ ചർച്ചയാവുക പൊളിറ്റിക്കൽ അജണ്ടയാണ്. നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും തനിക്ക് ഇങ്ങനെ പബ്ലിസിറ്റി തരല്ലേ. ശിവൻകുട്ടിയുടെ ഓഫീസിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ തനിക്കെതിരെ ക്യാമ്പയിൻ നടക്കുന്നു.
എകെജി സെന്ററിലെ ഒരാളുടെ നേതൃത്വത്തിലും മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലെ ഒരാളും ചേർന്ന് തനിക്കെതിരെ പ്രചാരണം നടത്തുന്നു. എന്നെ തോട്ടയിട്ട് പിടിക്കാനുള്ള ശ്രമമാണ്. അദ്ദേഹത്തിന് എതിരെ മത്സരത്തിന് ഒന്നും ഞാൻ ഇല്ല.-സതീശന് പറഞ്ഞു.
