പോക്കറ്റ് സൈസ് മൊബൈല്‍ പ്രൊജക്ടര്‍, എംപിസിഎല്‍1, സോണി ഇന്ത്യ വിപണിയിലിറക്കി. ഉയര്‍ന്ന കോണ്ട്രാസ്റ്റില്, 1920 ഃ 720 റസലൂഷനിലുള്ള എച്ച്ഡി ചിത്രങ്ങള്‍ ലേസര്‍ രശ്മികളിലൂടെയാണ് ഈ പോര്‍ട്ടബിള്‍ മൊബൈല്‍ പ്രൊജക്ടര്‍ ലഭ്യമാക്കുന്നത്. വില 26,990 രൂപ.
നൂറ്റിയിരുപത് ഇഞ്ച് വലിപ്പമുള്ള സ്ക്രീനില്‍, എംപിസിഎല്‍1 മൊബൈല്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് 3.45 മീറ്റര്‍ അകലെ നിന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും.
ഹോം തീയറ്ററിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, മൊബൈല്‍ വിനോദങ്ങള്‍, ബിസിനസ് യോഗങ്ങള്‍ക്കുള്ള പ്രസന്റേഷന് തുടങ്ങിയവ പുതിയ പ്രൊജക്ടറില്‍ നടത്താം. സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് എന്നിവയില്‍ നിന്നുള്ള ഉള്ളടക്കങ്ങളും പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ബില്‍റ്റ്-ഇന്‍ സ്പീക്കറുകളാണ് ഇതില്‍ ഉള്ളത്.